കുട്ടികളെ ഭയപ്പെടുത്തി; മന്ത്രിപുത്രന് ആൾക്കൂട്ട മർദ്ദനം

By Syndicated , Malabar News
Bihar-ministers-son
Ajwa Travels

പാറ്റ്ന: അകാരണമായി വെടിയുതിർത്ത് കുട്ടികളെ ഭയപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ച് മന്ത്രിപുത്രന് ആൾക്കൂട്ട മർദ്ദനം. ബിഹാറിലെ ബിജെപി നേതാവും ടൂറിസം മന്ത്രിയുമായ നാരായൺ സാഹിന്റെ മകൻ ബബ്‌ലു കുമാറിനെയാണ് നാട്ടുകാർ മർദ്ദിച്ചത്. പൂന്തോട്ടത്തിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ഭയപ്പെടുത്താൻ ഇയാൾ വെടിയുതിർത്തിരുന്നു. ഇതിനു പിന്നാലെയാണ് ബബ്‌ലുവിന് മർദ്ദനമേറ്റത്.

പിതാവിന്റെ വാഹനത്തിൽ പാർക്കിലെത്തിയ ബബ്‌ലു മർദ്ദനത്തെ തുടർന്ന് വാഹനം ഉപേക്ഷിച്ച് സ്‌ഥലംവിട്ടു. അതേസമയം മർദ്ദനമേറ്റത് തന്റെ മകനു തന്നെയാണെന്ന് സമ്മതിച്ച നാരായൺ സാഹ് ഒരു കാരണവുമില്ലാതെയാണ് ആളുകൾ മകനെ ഉപദ്രവിച്ചതെന്നും മകന്റെ ലൈസൻസുള്ള തോക്ക് അവർ പിടിച്ചുവാങ്ങി എന്നും ആരോപിച്ചു.

Read also: അവർ നിർമിച്ചത് ഖബറിസ്‌ഥാൻ, ഞങ്ങൾ കൈലാസ്​ മാനസരോവറും; യോഗി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE