അവർ നിർമിച്ചത് ഖബറിസ്‌ഥാൻ, ഞങ്ങൾ കൈലാസ്​ മാനസരോവറും; യോഗി

By Syndicated , Malabar News
CM-Yogi-Adityanath
Ajwa Travels

ലഖ്‌നൗ: യുപിയിലെ വികസനവുമായി ബന്ധപ്പെട്ട്​ വീണ്ടും​ അഖിലേഷ്​ യാദവിനെതിരെ​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. നേരത്തെ ഗാസിയാബാദിൽ ഹജ്ജ്​ ഹൗസായിരുന്നു നിർമിച്ചത്​. എന്നാൽ, നമ്മുടെ സർക്കാർ കൈലാസ്​ മാനസരോവർ യാത്രക്കാർക്കായി കെട്ടിടം നിർമിച്ചുവെന്ന്​ യോഗി പറഞ്ഞു. ഇന്ന്​ ഗാസിയാബാദിൽ നടന്ന പരിപാടിയിലാണ്​ യോഗി അഖിലേഷിനെതിരെ വീണ്ടും വിമർശനം ഉന്നയിച്ചത്. അഖിലേഷ്​ ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന്​ ആരോപിച്ചായിരുന്നു യോഗിയുടെ വിമർശനം.

ഗാസിയാബാദിലെ ഇന്ദിരാപുരത്താണ് ബിജെപി സർക്കാർ നിർമിച്ച​ മാനസരോവർ ഭവൻ​. കൻവാർ തീർഥാടകർക്ക്​ വേണ്ടിയായിരുന്നു കെട്ടിട നിർമാണം. 2016ൽ അഖിലേഷ്​ യാദവിന്റെ ഭരണകാലത്താണ്​ ഹജ്ജ്​ ഹൗസ് നിർമാണം​. നേരത്തെ അയോധ്യയിൽ നടന്ന പരിപാടിയിലും യോഗി ആദിത്യനാഥ്​ സമാനമായ പരാമർശം നടത്തിയിരുന്നു. മുൻ സർക്കാർ ഖബറിസ്‌ഥാനായി ഫണ്ട്​ ചെലവഴിച്ചപ്പോൾ തന്റെ സർക്കാർ ക്ഷേത്രങ്ങളുടെ പുനഃരുദ്ധാരണം നടത്തി എന്നായിരുന്നു യോഗിയുടെ പരാമർശം.

Read also: അസമിൽ 18 ബിജെപി നേതാക്കൾ കോൺഗ്രസിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE