ഇനി ഫലമറിയാൻ 12 സീറ്റുകൾ; 118ൽ എൻഡിഎ വിജയം ഉറപ്പിച്ചു, മഹാസഖ്യം 105 ലും

By Desk Reporter, Malabar News
BIhar Election Result_Malabar News_03
Ajwa Travels

ഡെൽഹി: രാത്രി 1.20 ന് ലഭ്യമായ കണക്കനുസരിച്ച് ഭരണപക്ഷമായ എന്‍ഡിഎക്കാണ് മുന്‍തൂക്കം. ബിജെപി 66 സീറ്റുകളിൽ വിജയം ഉറപ്പിച്ചു. എൻഡിഎ സഖ്യ കക്ഷികളായ ജെഡിയു 44 സീറ്റിലും ഹിന്ദുസ്‌ഥാനി ആവാം മോർച്ച 4 സീറ്റിലും വികാഷീൽ ഇൻസാൻ പാർട്ടി 4 സീറ്റിലും വിജയം ഉറപ്പിച്ചു. ആകെ 118 സീറ്റിൽ എൻഡിഎ വിജയിച്ചു.

മഹാസഖ്യത്തിലെ ആർജെഡി 71 സീറ്റിലും, ഇന്ത്യൻ നാഷണൽ കോൺഗ്രസ് 18 സീറ്റിലും സിപിഎ (എംഎൽ) 12 സീറ്റിലും സിപിഎം 2 സീറ്റിലും സിപിഐ 2 സീറ്റിലുമായി മൊത്തം 105 സീറ്റിൽ വിജയം ഉറപ്പിച്ച മഹാസഖ്യം പ്രതീക്ഷയിലാണ്. ഇനി പന്ത്രണ്ട് സീറ്റുകളുടെ ഫലമറിയാൻ ബാക്കിയുണ്ട്.

അതിൽ, 6 സ്‌ഥലത്ത്‌ ബിജെപിയും 3 സീറ്റുകളിൽ ആർജെഡിയും 2 സീറ്റുകളിൽ ജെഡിയുവും, ഒരു സീറ്റിൽ ഐഎൻസിയും ലീഡ് ചെയ്യുന്നു. ആകെയുളള 243 സീറ്റിൽ 122 സീറ്റാണ് ഭരണത്തിലെത്താൻ വേണ്ടത്.

Most Read: ലഹരിമരുന്ന് കേസ്; ബിനീഷിന്റെ ബിനാമി സുഹൃത്തുക്കൾ കൂട്ടത്തോടെ ഒളിവിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE