പക്ഷിപ്പനി; കോഴിക്കോടും വ്യാപക പരിശോധന

By News Bureau, Malabar News
bird flu
Representational image
Ajwa Travels

കോഴിക്കോട്: സംസ്‌ഥാനത്ത് പക്ഷിപ്പനി സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ പരിശോധന ശക്‌തമാക്കി. ദേശാടന പക്ഷികൾ എത്തുന്ന ഇടങ്ങളിൽ മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തി. കടലുണ്ടി, മാവൂർ, എലത്തൂർ, അന്നശേരി എന്നിവിടങ്ങളിലാണ് പരിശോധന.

ജില്ലാ മൃഗസംരക്ഷ വകുപ്പ് ഓഫിസർ ഡോ. കെകെ ബേബിയും സംഘവുമാണ് പക്ഷി സങ്കേതങ്ങളിൽ പരിശോധന നടത്തിയത്.

ദേശാടന പക്ഷികളെ കണ്ടെത്തിയ സ്‌ഥലത്തുനിന്ന് സാമ്പിളുകൾ ശേഖരിച്ചു. കണ്ണൂരിലേക്കും, തുടർന്ന് ബെംഗളൂരുവിലെ സതേൺ ഡിസീസ് ഡയഗ്‌നോസ്‌റ്റിക് ലാബിലേക്കും അയച്ചാണ് പരിശോധന നടത്തുകയെന്ന് ഡോ. കെകെ ബേബി പറഞ്ഞു.

നേരത്തെ കുട്ടനാട്ടിലും കോട്ടയത്തെ ചിലയിടങ്ങളിലുമാണ് പക്ഷിപ്പനി കണ്ടെത്തിയത്. തുടർന്നാണ് സംസ്‌ഥാനത്തെ വിവിധ ഭാഗങ്ങളിൽ പക്ഷികൾ ചേക്കേറുന്ന ഇടങ്ങൾ അധികൃതർ പരിശോധിക്കുന്നത്.

Malabar News: വഞ്ചന അവസാനിപ്പിക്കണം; കരിങ്കൽ നിർമാണ തൊഴിലാളികൾ മാർച്ച് നടത്തി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE