വിൽക്കുകയും വാങ്ങുകയും ചെയ്യുന്നവർ ജയിക്കേണ്ടവരല്ല; എംവി ജയരാജൻ

By Syndicated , Malabar News
MV-Jayarajan
Ajwa Travels

കണ്ണൂർ: എംഎൽഎമാരെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന കോൺഗ്രസിനും ബിജെപിക്കും തിരഞ്ഞെടുപ്പിൽ വിജയിക്കാൻ അർഹതയില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ചാനൽ ചർച്ചയിൽ കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് എംപിയും ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും തമ്മിൽ നടത്തിയ സംഭാഷണം പരാമർശിച്ചാണ് ജയരാജന്റെ വിമർശനം.

‘പദവികളും കോടികളും നൽകിയാണ് കോൺഗ്രസ് എംഎൽഎമാരെ ബിജെപി ചാക്കിൽ കയറ്റിയതെന്ന് ചാനൽ ചർച്ചയിൽ കൊടിക്കുന്നിൽ സുരേഷ് എംപി. താമസിയാതെ കെ സുരേന്ദ്രന്‍റെ മറുപടി കൊടിക്കുന്നിൽ സുരേഷിന് എത്ര കോടിയാണ് വേണ്ടത്? പറയൂ? ഇതെന്തൊരു പാർട്ടികൾ. വിൽക്കുകയും വാങ്ങുകയും ചെയ്യുന്നവർ. ഇവർ ജയിക്കേണ്ടവരല്ല’; എംവി ജയരാജൻ തന്റെ ഫേസ്ബുക് പോസ്‌റ്റിൽ പറഞ്ഞു.

Read also: എകെ ശശീന്ദ്രന്റെ സ്‌ഥാനാർഥിത്വം; എൻസിപി യോഗത്തിൽ ബഹളം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE