കർഷക സമരവേദികളിൽ മുന്നേറി ബിജെപി; ലഖിംപൂരിലും ലീഡ്

By News Desk, Malabar News
Voters List Renewal In Kozhikode District
Ajwa Travels

ലഖ്‌നൗ: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കർഷക സമരം നടന്ന ഇടങ്ങളിലെല്ലാം മുന്നേറി ബിജെപി. ഭരണവിരുദ്ധ വികാരമുണ്ടാവുമെന്ന് കരുതപ്പെട്ടിരുന്ന ഇടങ്ങളിൽ എക്‌സിറ്റ്‌ പോളുകളെയും പ്രവചനങ്ങളെയുമൊക്കെ കാറ്റിൽ പറത്തി ബിജെപി ലീഡ് ചെയ്യുന്നത് അതിശയമാണെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്ര കർഷകർക്ക് മേൽ വാഹമിടിച്ച് കയറ്റി 8 പേരെ കൊലപ്പെടുത്തിയ ലഖിംപൂർ ഖേരിയിലെ എല്ലാ സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുകയാണ്. ഗാസിയാബാദ്, ബാഗ്‌പത് മണ്ഡലങ്ങളിലും ബിജെപി മുന്നിട്ടുനിൽക്കുകയാണ്.

അതേസമയം, കർഷക സമരം ഏറെ സ്വാധീനിച്ച പഞ്ചാബിൽ ആം ആദ്‌മിയാണ് മുന്നിൽ. 48 സീറ്റുകളിൽ ആം ആദ്‌മി ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് 39 സീറ്റുകളിലും ബിജെപി 5 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. ഉത്തർപ്രദേശ്, പഞ്ചാബ് എന്നീ സംസ്‌ഥാനങ്ങൾ ഒഴികെ മറ്റ് മൂന്ന് സംസ്‌ഥാനങ്ങളിലും ഒപ്പത്തിനൊപ്പമാണ് പോര്.

Most Read: സിപ്‌സി ലഹരിമരുന്ന് കേസിലടക്കം പ്രതി, കുഞ്ഞിനെ വെച്ചും ഭീഷണി; ജോണിന്റെ മൊഴി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE