ബിജെപിക്ക് പ്രതികാര രാഷ്‌ട്രീയം; എംഎല്‍എ തൃണമൂലിൽ ചേർന്നു

By Syndicated , Malabar News
Ajwa Travels

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി എംഎല്‍എ പാര്‍ട്ടി വിട്ട് തൃണമൂലിൽ ചേര്‍ന്നു. ബിഷ്‌ണുപൂര്‍ എംഎല്‍എ തൻമയി ഘോഷാണ് ബിജെപി വിട്ട് തൃണമൂലില്‍ ചേര്‍ന്നത്. ബിജെപി നീങ്ങുന്നത് പ്രതികാര രാഷ്‌ട്രീയത്തിലേക്ക് ആണെന്നും ബംഗാളിലെ ജനങ്ങളുടെ അവകാശങ്ങള്‍ പാർട്ടി പിടിച്ചു പറിക്കുന്നുവെന്നും തൻമയി ഘോഷ് പറഞ്ഞു.

”ബിജെപി നീങ്ങുന്നത് പ്രതികാര രാഷ്‌ട്രീയത്തിലേക്കാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബംഗാളിലെ ആളുകളുടെ അവകാശങ്ങള്‍ തട്ടിയെടുക്കാനാണ് അവരുടെ ശ്രമം. പൊതുജന ക്ഷേമത്തിനായി മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പിന്തുണ നൽകാൻ എല്ലാ രാഷ്‌ട്രീയക്കാരോടും ഞാന്‍ അഭ്യർഥിക്കുന്നു”- അദ്ദേഹം പറഞ്ഞു.

നേരത്തെയും നിരവധി ബിജെപി നേതാക്കള്‍ തൃണമൂലിലേക്ക് ചേക്കേറിയിരുന്നു. ബംഗാളിൽ മമതാ ബാനര്‍ജിക്ക് തുടർഭരണം ലഭിച്ചതിന് പിന്നാലെയാണ് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മറുകണ്ടം ചാടിയത്.

Read also: ആൾകൂട്ട മർദ്ദനത്തിന് എതിരെ പ്രതിഷേധം; അറസ്‌റ്റിലായ യുവാവിന് പാക് ബന്ധമെന്ന് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE