ബിജെപി ദേശീയ ചുമതലയില്‍ നിന്ന് പികെ കൃഷ്‌ണദാസിനെ നീക്കി

By Staff Reporter, Malabar News
kerala image_malabar news
പികെ കൃഷ്‌ണദാസ്
Ajwa Travels

തിരുവനന്തപുരം: ബിജെപി ദേശീയ ചുമതലയില്‍ നിന്ന് പികെ കൃഷ്‌ണദാസിനെ നീക്കി. കൃഷ്‌ണദാസ് വഹിച്ചിരുന്ന തെലങ്കാനയുടെ ചുമതല വി മുരളീധരന് നല്‍കി. തമിഴ്നാട്ടില്‍ നിന്നുള്ള രാധാകൃഷ്‌ണനാണ് കേരളത്തിന്റെ ചുമതല. അതേസമയം എപി അബ്‌ദുള്ള കുട്ടിക്ക് ലക്ഷദ്വീപിന്റെ ചുമതലയും നല്‍കി. അടുത്ത നിയമസഭാ തെരഞ്ഞടുപ്പ് ലക്ഷ്യമിട്ട് കേരളത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിശദീകരണം.

Read Also: കശ്‌മീരിൽ കോണ്‍ഗ്രസ് ഗുപ്‌കാർ സഖ്യത്തിനൊപ്പം തന്നെ മല്‍സരിക്കും

നേരത്തെ തന്നെ മാറ്റവുമായി ബന്ധപ്പെട്ട് ബിജെപിയില്‍ വിവാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. അബ്‌ദുള്ള കുട്ടി ഉള്‍പ്പെടെയുള്ളവരെ തെരഞ്ഞെടുത്തതിന് എതിരെയാണ് ശക്‌തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നത്. ഈ ഘട്ടത്തിലും കൃഷ്‌ണദാസ് ദേശീയ ഭാരവാഹി പട്ടികയില്‍ തുടരുമെന്നാണ് കരുതപ്പെട്ടതെങ്കിലും അതില്‍ നിന്നും വ്യത്യസ്‌തമായിട്ടാണ് ഇപ്പോള്‍ തീരുമാനം വന്നിരിക്കുന്നത്.വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞടുപ്പ് ലക്ഷ്യമിട്ട് കേരളത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം വിശദീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE