ബിജെപി ദേശീയ നിർവാഹക സമിതി യോഗം പുരോഗമിക്കുന്നു

By Staff Reporter, Malabar News
BJP
Ajwa Travels

ന്യൂഡെൽഹി: ബിജെപി ദേശീയ നിർവാഹക സമിതി യോഗം ഡെൽഹിയിൽ ചേരുന്നു. അഞ്ച് സംസ്‌ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ, ഉപതിരഞ്ഞെടുപ്പ് ഫലം, കോവിഡ് പ്രതിരോധ നടപടികൾ തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്യുന്നുണ്ട്. വൈകീട്ട് സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കും.

കോവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ട് വർഷമായി നിർവാഹക സമിതി യോഗം ചേർന്നിരുന്നില്ല. പാർലമെന്ററി ബോർഡ് അംഗങ്ങളും ദേശീയ ഭാരവാഹികളും ഡെൽഹിയുടെ സമീപപ്രദേശങ്ങളിൽ നിന്നുള്ള നിർവാഹകസമിതി അംഗങ്ങളും നേരിട്ട് പങ്കെടുക്കുന്നുണ്ട്.

വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അതത് സംസ്‌ഥാന സമിതി ഓഫിസുകളിൽ നിന്ന് ഓൺലൈനായാണ് പങ്കെടുക്കുന്നത്. നിർവാഹകസമിതി പുനഃസംഘടിപ്പിച്ച ശേഷം ചേരുന്ന ആദ്യയോഗത്തിൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അവലോകനമാണ് പ്രധാന അജണ്ട.

പ്രചാരണ പരിപാടികൾ, പാർട്ടിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ, കർഷക സമരത്തിന്റെ സ്വാധീനം തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യും. കോവിഡ് വാക്‌സിനേഷൻ 100 കോടി കടന്നതിൽ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്ന പ്രമേയവും യോഗം പാസാക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിംഗ്, ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി, ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.

Read Also: അതിർത്തിയിലെ ചൈനീസ് ഗ്രാമം; പെന്റഗൺ റിപ്പോർട് സ്‌ഥിരീകരിച്ച് അരുണാചൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE