ബിജെപി പിന്തുണ; പ്രസിഡണ്ട് സ്‌ഥാനം രാജി വെക്കുന്നുവെന്ന് എല്‍ഡിഎഫ്

By Syndicated , Malabar News
cpm-bjp in pathanamthitta
Ajwa Travels

റാന്നി: പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ പഞ്ചായത്ത് പ്രസിഡണ്ട്  സ്‌ഥാനം രാജിവെക്കുന്നുവെന്ന് എല്‍ഡിഎഫ്. ബിജെപി പിന്തുണയില്‍ വിജയിച്ചതിനാലാണ് രാജി. റാന്നിയില്‍ ബിജെപി-സിപിഐഎം കൂട്ടുകെട്ട് എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് പ്രസിഡണ്ട് സ്‌ഥാനം രാജിവെക്കുന്നുവെന്ന് എല്‍ഡിഎഫ് വ്യക്‌തമാക്കിയത്.

പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നിര്‍ത്തിയ കേരള കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിക്ക് അനുകൂലമായി ബിജെപി വോട്ട് ചെയ്യുകയായിരുന്നു. റാന്നി പഞ്ചായത്തിലെ പതിമൂന്ന് സീറ്റുകളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും അഞ്ച്, ബിജെപിക്ക് രണ്ട്, ഒരു സ്വതന്ത്രന്‍ ഇങ്ങനെയായിരുന്നു സീറ്റ് നില. ഒരു സ്വതന്ത്രന്റെയും, രണ്ട് ബിജെപി അംഗങ്ങളുടെയും പിന്തുണയോട് കൂടി കേരള കോണ്‍ഗ്രസിന്റെ മെമ്പറെ പ്രസിഡണ്ടായി തിരഞ്ഞെടുക്കുകയായിരുന്നു.

Read also: ബിജെപി പിന്തുണച്ചു; റാന്നിയില്‍ ഭരണം എല്‍ഡിഎഫിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE