ഭരണം പിടിക്കാൻ ബിജെപി; പ്രധാനമന്ത്രി 25ന് പുതുച്ചേരിയിൽ

By Staff Reporter, Malabar News
narendra modi
പ്രധാനമന്ത്രി നരേന്ദ്ര മോദി
Ajwa Travels

ചെന്നൈ: പുതുച്ചേരിയില്‍ അധികാരത്തിൽ എത്താനുള്ള നീക്കങ്ങള്‍ സജീവമാക്കി ബിജെപി. കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ രാജി വച്ച് പാർട്ടിയിലേക്ക് എത്തിയതോടെയാണ് ബിജെപി കളം നിറയുന്നത്. ബിജെപി പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 25ന് പുതുച്ചേരിയിലെത്തും.

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി പുതുച്ചേരിയില്‍ എത്തുന്നത്. അവസാനമായി അദ്ദേഹം പുതുച്ചേരി സന്ദര്‍ശിച്ചത് 2018 ഫെബ്രുവരിയിലാണ്.

പ്രധാനമന്ത്രി വരുന്നതിന്റെ ആവേശത്തിലാണ് പാര്‍ട്ടി അണികള്‍. പ്രധാനമന്ത്രിയുടെ വരവിൽ ജനങ്ങൾ ഉൾപ്പടെ എല്ലാവരും ഒരുപോലെ സന്തോഷത്തിലാണെന്ന് പുതുച്ചേരി ബിജെപി പ്രസിഡണ്ട് വി സാമിനാഥന്‍ അറിയിച്ചു.

അതേസമയം പുതുച്ചേരിയിലെ നിലവിലുള്ള രാഷ്‌ട്രീയ പ്രതിസന്ധിയുമായി പ്രധാനമന്ത്രിയുടെ സന്ദര്‍ശത്തിന് ബന്ധമില്ലെന്നും സാമിനാഥന്‍ വിശദീകരിച്ചു. മോദിയുടെ സന്ദർശനത്തിന് ആവശ്യമായ തയാറെടുപ്പുകള്‍ പുതുച്ചേരിയിൽ പുരോഗമിക്കുകയാണ്.

അതിനിടെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമിയോട് ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 22ന് നിയമസഭ ചേർന്ന് ഭൂരിപക്ഷം തെളിയിക്കാനാണ് ലെഫ്. ഗവർണർ നിർദേശിച്ചിരിക്കുന്നത്.

Read Also: ദിഷാ രവിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE