തമ്മിലടി രൂക്ഷം; കോൺഗ്രസ് ഓഫീസിന് മുന്നിൽ കരിങ്കൊടി കെട്ടി

By Trainee Reporter, Malabar News
Ajwa Travels

ശ്രീകണ്‌ഠപുരം: തമ്മിലടിയെ തുടർന്ന് ഭരണം നഷ്‌ടമായ പയ്യാവൂരിൽ കോൺഗ്രസ് നേതൃത്വത്തിന് എതിരെ അണികളുടെ പ്രതിഷേധം. വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന പയ്യാവൂരിൽ ഗ്രൂപ്പ് കളിയെ തുടർന്ന് ഇത്തവണ വൻപരാജയമാണ് ഉണ്ടായത്. 22 വർഷങ്ങൾക്ക് ശേഷം ഭരണം സിപിഎമ്മിലേക്ക് പോയപ്പോൾ മണ്ഡലം പ്രസിഡണ്ടിനെതിരെയും മറ്റും അണികൾ രംഗത്തെത്തി പ്രതിഷേധിക്കുകയായിരുന്നു.

നവമാദ്ധ്യമങ്ങളിലടക്കം കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധം അലയടിച്ചിരുന്നു. അതിനിടെയാണ് പയ്യാവൂർ മണ്ഡലം കമ്മിറ്റിക്ക് മുന്നിൽ കരിങ്കൊടി കെട്ടിയത്. ആരാണ് കൊടി കെട്ടിയതെന്ന് കണ്ടെത്താനായില്ല. ചില നേതാക്കൾ ഇടപ്പെട്ടാണ് കൊടി അഴിച്ചുമാറ്റിയത്.

Read also: ഷോപ്പിംഗ് മാളില്‍ വച്ച് അപമാനിച്ചെന്ന് യുവനടി; അന്വേഷണം നടത്തുമെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE