ഷോപ്പിംഗ് മാളില്‍ വച്ച് അപമാനിച്ചെന്ന് യുവനടി; അന്വേഷണം നടത്തുമെന്ന് പോലീസ്

By Team Member, Malabar News
Malabarnews_kochi
Representational image
Ajwa Travels

കൊച്ചി : കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ വച്ച് അപമാനിക്കപ്പെട്ടെന്ന വെളിപ്പെടുത്തലുമായി യുവനടി. ഇന്നലെ വൈകുന്നേരം കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തുന്നതിനിടെയാണ് സംഭവമെന്നും, തനിക്ക് പ്രതികരിക്കാന്‍ സാധിക്കാതെ പോയതില്‍ ദുഃഖമുണ്ടെന്നും നടി ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കളമശ്ശേരി പോലീസ് വ്യക്‌തമാക്കി.

സംഭവസമയത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കളമശ്ശേരി സിഐ അറിയിച്ചു. അപമാനശ്രമം ഉണ്ടായതിനെ പറ്റി നടി സമൂഹമാദ്ധ്യമത്തിലൂടെ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി എടുക്കുമെന്ന് വ്യക്‌തമാക്കി പോലീസ് രംഗത്തെത്തിയത്‌.

ഇന്നലെ വൈകുന്നേരം ഷോപ്പിംഗിനായി എത്തിയ സമയത്ത് രണ്ട് ചെറുപ്പക്കാരില്‍ നിന്നാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് നടി പറയുന്നു. തന്റെ ശരീരത്തില്‍ സ്‌പര്‍ശിച്ച ചെറുപ്പക്കാര്‍ തുടര്‍ന്നും തന്നെ പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് നടി വെളിപ്പെടുത്തിയത്. സംഭവസമയത്ത് തനിക്ക് അതിനെതിരെ പ്രതികരിക്കാന്‍ കഴിയാതെ പോയെന്നും, അതില്‍ തനിക്ക് ഇപ്പോള്‍ ദുഃഖം തോന്നുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

Read also : തിരഞ്ഞെടുപ്പ് ജയം കൃത്രിമം; ഫല പ്രഖ്യാപനം റദ്ദാക്കണമെന്ന് പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE