വയനാട് ജില്ലയില്‍ ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു

By Syndicated , Malabar News
black_fungus_kerala
Ajwa Travels

മാനന്തവാടി: വയനാട് ജില്ലയില്‍ ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു. മാനന്തവാടി സ്വദേശിയായ 65കാരനാണ് രോഗം സ്‌ഥിരീകരിച്ചത്. മെയ് 20ന് കോവിഡ് മുക്‌തനായ ഇദ്ദേഹം മാനന്തവാടി മെഡിക്കല്‍ കോളേജിൽ ചികിൽസയില്‍ തുടരവെ കണ്ണിന് അസ്വസ്‌ഥതയും കടുത്ത തലവേദനയും അനുഭവപ്പെട്ടിരുന്നു. എന്നാൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പരിശോധിച്ചതിനെ തുടർന്നാണ് ബ്ളാക്ക് ഫംഗസ് ബാധിച്ചതായി കണ്ടെത്താൻ സാധിച്ചത്.

രോഗബാധ ഗുരുതരമായതിനാല്‍ ഇടതു കണ്ണ് പൂര്‍ണ്ണമായും ശസ്‍ത്രക്രിയ നടത്തി നീക്കം ചെയ്‌തു. തീവ്രപരിചരണ വിഭാഗത്തിലെ ചികിൽസക്ക് ശേഷം രോഗിയെ ഇന്ന് നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. കടുത്ത രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നിട്ടും രോഗം മനസിലാക്കുന്നതില്‍ മാനന്തവാടി മെഡിക്കല്‍ കോളേജിന് വീഴ്‌ച സംഭവിച്ചതായും, നിലവില്‍ രോഗി സുഖം പ്രാപിച്ചു വരുന്നതായും ബന്ധുക്കള്‍ വ്യക്‌തമാക്കി.

Read also: കോഴിക്കോട് മെഡിക്കൽ കോളേജിൽ ബ്ളാക്ക് ഫംഗസ് മരുന്നിന് ക്ഷാമം; ചികിൽസയിൽ 16 രോഗികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE