നീലച്ചിത്ര നിര്‍മാണം; രാജ് കുന്ദ്രയ്‌ക്ക് ജാമ്യം അനുവദിച്ചു

By Staff Reporter, Malabar News
raj kundra
Ajwa Travels

മുംബൈ: നീലച്ചിത്ര നിര്‍മാണ കേസില്‍ വ്യവസായിയും നിര്‍മാതാവുമായ രാജ് കുന്ദ്രയ്‌ക്ക് ജാമ്യം. മുംബൈ കോടതിയാണ് ഉപാധികളോടെ കുന്ദ്രയ്‌ക്ക് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ ദിവസമാണ് രാജ് കുന്ദ്രയ്‌ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 1400 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. നേരത്തെ രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ്പ ഷെട്ടി അടക്കം 43 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

അതേസമയം കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന രാജ് കുന്ദ്രയുടെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ജൂലൈ 19ആം തീയതിയാണ് നീലച്ചിത്ര നിർമാണ കേസിൽ രാജ് കുന്ദ്ര അറസ്‌റ്റിലായത്‌.

കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകൾ മുംബൈ ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടുകെട്ടിയിരുന്നു. കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുള്ള, കാൺപൂർ കേന്ദ്രീകരിച്ചുള്ള 2 ബാങ്ക് അക്കൗണ്ടുകളാണ് കണ്ടുകെട്ടിയത്.

Most Read: ‘മതസൗഹാർദം സംരക്ഷിക്കണം’; സാംസ്‌കാരിക നായകർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE