നിക്ഷേപ തട്ടിപ്പ്; ശിൽപ ഷെട്ടിക്കും ഭർത്താവിനുമെതിരെ വഞ്ചനാകേസ്

By News Desk, Malabar News
Case against shilpa shetty and raj kundra
Ajwa Travels

മുംബൈ: ബോളിവുഡ് നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്‌ക്കും എതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തു. നിതിൻ ബറായി എന്നയാൾ ബാന്ദ്ര പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടപടി.

2014ൽ എസ്‌എഫ്‌എൽ ഫിറ്റ്‌നസ് ഡയറക്‌ടറായ കാസിഫ് ഖാൻ, ശിൽപ ഷെട്ടി, രാജ് കുന്ദ്ര എന്നിവർ അവരുടെ സ്‌ഥാപനത്തിൽ 1.5 കോടി നിക്ഷേപിച്ചാൽ വൻ ലാഭം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നു. ഫിറ്റ്‌നസ് കമ്പനിയിൽ ഒരു ഫ്രാഞ്ചൈസി അനുവദിക്കാമെന്ന് ഡഹാസ്‌പർ, കൊറേഗാവ് എന്നിവിടങ്ങളിൽ ജിം, സ്‌പാ എന്നിവ ആരംഭിക്കാൻ സഹായിക്കാമെന്നും വാഗ്‌ദാനം ചെയ്‌തിരുന്നു.

എന്നാൽ, വാഗ്‌ദാനങ്ങളൊന്നും നടപ്പായില്ല. പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരൻ ആരോപിച്ചു. ഐപിസി 420, 120ബി, 506, 34 വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രക്ക് എതിരെ നീലച്ചിത്ര നിർമാണ കേസ് നിലവിലുണ്ട്. ഏറെ നാളത്തെ ജയിൽ വാസത്തിന് ശേഷം ഈയടുത്താണ് രാജ് കുന്ദ്ര ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.

Also Read: വിദ്യാർഥിനി ആത്‌മഹത്യ ചെയ്‌ത സംഭവം; സ്‌കൂൾ പ്രിൻസിപ്പൽ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE