മയക്കുമരുന്ന് കേസ്; ഭാരതി സിങ്ങിനും ഭർത്താവിനും ജാമ്യം

By Trainee Reporter, Malabar News
Ajwa Travels

മുംബൈ: വീട്ടിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടർന്ന് അറസ്‌റ്റിലായി റിമാൻഡിൽ കഴിയുന്ന ഹാസ്യതാരം ഭാരതി സിങ്ങിനും ഭർത്താവിനും ജാമ്യം അനുവദിച്ചു. മുംബൈ കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. നിയമത്തിൽ പറയുന്നതിനേക്കാൾ കുറഞ്ഞ അളവിലാണ് ഇവരുടെ വീട്ടിൽ നിന്നും മയക്കുമരുന്ന് കണ്ടെടുത്തതെന്നും അതിനാൽ ഇരുവർക്കും ജാമ്യം അനുവദിക്കണമെന്നുമുള്ള അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

വീട്ടിൽ നിന്നും കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്നാണ് ഹാസ്യതാരം ഭാരതി സിങ്ങിനെയും ഭർത്താവ് ഹർഷ് ലിംബാച്ചിയേയും നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ശനിയാഴ്‌ച അറസ്‌റ്റ് ചെയ്‌തത്. 96.5 ഗ്രാം കഞ്ചാവാണ് ഇവരുടെ മുംബൈയിലെ വീട്ടിൽ നിന്നും എൻസിബി കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ഡിസംബർ 4 വരെ റിമാൻഡ് ചെയ്‌തിരുന്നു.

നാർകോട്ടിക്‌സ് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റൻസസ്‌ (എൻഡിപിഎസ്) നിയമ പ്രകാരം, 1000 ഗ്രാം വരെ മയക്കുമരുന്ന് കണ്ടെടുത്താൽ അതിനെ ‘ചെറിയ അളവ്’ എന്നാണ് കണക്കാക്കുന്നത്.

Read also: ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാക്ക് ചെയ്‌ത്‌ പണം തട്ടി; പ്രതികൾ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE