വടക്കന്‍ അഫ്ഗാനില്‍ പ്രാദേശിക നേതാവിനെ ലക്ഷ്യമിട്ട് ബോംബാക്രമണം; ഒരു കുട്ടിക്ക് പരിക്ക്

By Staff Reporter, Malabar News
bomb blast _malabar news
Representational Image
Ajwa Travels

കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്‌ഥാനിലെ പ്രാദേശിക നേതാവിനെ ലക്ഷ്യമിട്ട് നടന്ന സ്‌ഫോടനത്തില്‍ ഒരു കുട്ടിക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. ബാല്‍ക്ക് പ്രവിശ്യയില്‍ ഇന്ന് ഉച്ചയോടെയാണ് ആക്രമണം നടന്നത്. ദാവ്‌ലത് അബാദ് ജില്ലാ മേധാവി മുഹമ്മദ് ഉസഫിന്റെ വാഹനത്തിന് നേരെയാണ് ആക്രമണം നടന്നതെന്ന് പോലീസ് അറിയിച്ചു.

‘ഇന്ന് ഉച്ചക്ക് ദാവ്‌ലത് അബാദ് ജില്ലാ മേധാവി മുഹമ്മദ് ഉസഫിന്റെ വാഹനത്തില്‍ ബോംബ് പൊട്ടിത്തെറിച്ചു. അപകടത്തില്‍ ഒരു കുട്ടിക്ക് പരിക്കേറ്റു,’ ബാല്‍ക്ക് പോലീസ് വക്‌താവ് ആദില്‍ ഷാ ആദില്‍ പ്രസ്‌താവനയില്‍ അറിയിച്ചു. എന്നാൽ സ്‌ഫോടനത്തില്‍ ഉസഫിന് പരിക്കേറ്റിട്ടില്ല.

അതേസമയം ബോംബാക്രമണവുമായി ബന്ധപ്പെട്ട് താലിബാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സെപ്റ്റംബറില്‍ ദോഹയില്‍ അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ നടത്തിയിരുന്നു എങ്കിലും അഫ്ഗാനിസ്‌ഥാനില്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥ ആവുകയാണ്.

Read Also: യുഎസില്‍ മൊഡേണ വാക്‌സിന് അടിയന്തിര അനുമതി നല്‍കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE