യുഎസില്‍ മൊഡേണ വാക്‌സിന് അടിയന്തിര അനുമതി നല്‍കി

By Team Member, Malabar News
Malanbarnews_modena
Representational image
Ajwa Travels

വാഷിംഗ്ടണ്‍ : മൊഡേണ കോവിഡ് വാക്‌സിന് അടിയന്തിര അനുമതി നല്‍കി യുഎസ്. അമേരിക്കന്‍ ബയോടെക്‌നോളജി കമ്പനിയാണ് മൊഡേണ വികസിപ്പിച്ചത്. നേരത്തെ യുഎസില്‍ ഫൈസര്‍, ബയോഎന്‍ടെക്ക് എന്നീ കോവിഡ് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മൊഡേണ വാക്‌സിനും അടിയന്തിര അനുമതി നല്‍കിയിരിക്കുന്നത്.

യുഎസില്‍ അടുത്ത ആഴ്‌ചയോടെ 60 ലക്ഷം ഡോസ് മൊഡേണ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്നാണ് അധികൃതര്‍ വ്യക്‌തമാക്കുന്നത്. ഇത് രാജ്യത്തെ ഏകദേശം 64 സംസ്‌ഥാനങ്ങളിലായി വിതരണം ചെയ്യും. യുഎസ് നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ സഹകരണത്തോടെ വികസിപ്പിച്ച മൊഡേണ 100 ശതമാനം ഫലപ്രദമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു.

28 ദിവസത്തെ ഇടവേളകളിലായി രണ്ട് തവണയാണ് മൊഡേണ വാക്‌സിന്‍ നല്‍കുന്നത്. മൊഡേണ വാക്‌സിന്റെ അവസാനഘട്ട പരീക്ഷണത്തില്‍ 94 ശതമാനം ഫലപ്രദമാണെന്നും, യാതൊരുവിധ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നുമാണ് കമ്പനി അവകാശപ്പെട്ടിരുന്നത്. യുഎസില്‍ നടത്തിയ പരീക്ഷണത്തില്‍ 30,000 ല്‍ അധികം ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നു. ഇവര്‍ക്ക് വാക്‌സിന്‍ സ്വീകരിച്ചത് മൂലം എന്തെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങളോ, സുരക്ഷാ പ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് മൊഡേണ വ്യക്‌തമാക്കിയത്.

Read also : മാനനഷ്‌ട കേസ്; വിവേക് ഡോവലിനോട് മാപ്പ് പറഞ്ഞ് ജയറാം രമേശ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE