മൊഡേണ വാക്‌സിൻ വൈകാതെ സർക്കാർ ആശുപത്രികളിൽ ലഭ്യമായേക്കും

By Staff Reporter, Malabar News
moderna-vaccine-india
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് സിപ്ള ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ മരുന്ന്​ നിർമാതാക്കളായ മൊഡേണയുടെ കോവിഡ്​ വാക്​സിൻ ഈ മാസം പകുതിയോടെ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ലഭ്യമാകുമെന്ന്​ റിപ്പോർട്​. ആദ്യഘട്ടത്തിൽ ജൂ​ലൈ 15ഓടെ മൊഡേണ വാക്‌സിൻ ചില പ്രധാന ആശുപത്രികളിൽ എത്തുമെന്നാണ്​ ​ റിപ്പോർട്ടുകള്‍.

കഴിഞ്ഞ ആഴ്​ചയാണ്​ സിപ്ളക്ക്​ മോഡേണ വാക്​സിൻ ഇറക്കുമതി ചെയ്യാൻ ഡിസിജിഐയുടെ അനുമതി ലഭിച്ചത്​. ഇറക്കുമതി ചെയ്യുന്ന വാക്​സിൻ കേന്ദ്ര സർക്കാറിന്​ കൈമാറുകയും അവ സൂക്ഷിച്ച്‌​ വെക്കാൻ സൗകര്യമുള്ള രാജ്യത്തെ മെട്രോ നഗരങ്ങളിലുള്ള ആശുപത്രിയിലേക്ക്​ മാറ്റുകയും ചെയ്യാനാണ് തീരുമാനം. ​വാക്​സിൻ സൂക്ഷിച്ച്‌​ വെക്കാൻ മൈനസ്​ 20 ഡിഗ്രി സെൽഷ്യസ്​ താപനില ആവശ്യമാണ്​.

28 ദിവസത്തെ ഇടവേളയിൽ രണ്ട്​ ഡോസ്​ ആയിട്ടാണ്​ വാക്‌സിൻ നൽകുക. മൊഡേണ വാക്‌സിൻ കോവിഡിനെതിരെ 90 ശതമാനം പ്രതിരോധം നൽകുമെന്ന്​ നേരത്തെ കണ്ടെത്തിയിരുന്നു​. അൾട്രാ കോൾഡ്​ ചെയിൻ ഉപകരണങ്ങൾ ലഭ്യമായ ആശുപത്രികളിലായിരിക്കും മൊഡേണ വാക്​സിൻ ലഭ്യമാകുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

പ്രായപൂർത്തിയായ എല്ലാവരെയും ഈ വർഷം അവസാനത്തോടെ വാക്‌സിനേഷന്​ വിധേയമാക്കാനാണ്​ സർക്കാർ ലക്ഷ്യമിടുന്നത്​. കോവിഷീൽഡ്​, കൊവാക്​സിൻ, സ്‌പുട്​നിക്​ 5, മൊഡേണ എന്നീ വാക്‌സിനുകൾക്കാണ്​ ഇന്ത്യയിൽ അനുമതി ലഭിച്ചത്.

Read Also: സ്വർണക്കടത്ത്; എൻഐഎയുടെ കേസിൽ സ്വപ്‌ന ജാമ്യാപേക്ഷ നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE