പശ്‌ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന് നേരെ ആക്രമണമെന്ന് പരാതി

By Syndicated , Malabar News
dilip_ghosh_car_attack
Ajwa Travels

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന് നേരെ ആക്രമണം നടന്നതായി പരാതി. കൂച്ച് ബെഹാര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് ദിലീപ് ഘോഷ് മടങ്ങും വഴിയാണ് ആക്രമണം നടന്നത്.

ദിലീപ് ഘോഷിന്റെ കാറിന്റെ ജനാലകള്‍ ടിഎംസി പ്രവര്‍ത്തകര്‍ തകര്‍ത്തുവെന്നും ഇഷ്‌ടികയും ബോംബും ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും ബിജെപി പറയുന്നു. ആക്രമണത്തിന്റെ ഒരു വീഡിയോ ദിലീപ് ഘോഷ് പങ്കുവെച്ചിട്ടുണ്ട്. അതില്‍ കാറിന്റെ വശത്തെ വിന്റോ തകര്‍ന്നതായി കാണാം.

തൃണമൂല്‍ പതാകകള്‍ കൈവശം വച്ചിരിക്കുന്ന ആളുകള്‍ തങ്ങളെ തോക്കുകള്‍, ബോംബുകള്‍, ഇഷ്‌ടികകള്‍, വടി എന്നിവ ഉപയോഗിച്ച് ആക്രമിച്ചെന്നും ഒരു താലിബാനി ആക്രമണം പോലെയായിരുന്നു തനിക്ക് നേരെ നടന്നതെന്നും ഘോഷ് പറഞ്ഞു.

Read also: മാവോയിസ്‌റ്റ് തടവിലുള്ള ജവാന്റെ ചിത്രം പുറത്തുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE