മാവോയിസ്‌റ്റ് തടവിലുള്ള ജവാന്റെ ചിത്രം പുറത്തുവിട്ടു

By News Desk, Malabar News
സിആർപിഎഫ് ജവാൻ രാകേശ്വർ സിങ് മൻഹസിന്റെ മാവോയിസ്‌റ്റുകൾ പുറത്തുവിട്ട ചിത്രം.

ന്യൂഡെൽഹി: ഛത്തീസ്ഗഡിലെ ബസ്‌തർ വനമേഖലയിൽ ഏറ്റുമുട്ടലിനിടെ തടവിലാക്കിയ സിആർപിഎഫ് ജവാൻ രാകേശ്വർ സിങ് മൻഹസിന്റെ ചിത്രം മാവോയിസ്‌റ്റുകൾ പുറത്തുവിട്ടു. മാവോയിസ്‌റ്റുകളുടെ നിയന്ത്രണത്തിലുള്ള അജ്‌ഞാത സ്‌ഥലത്ത് മൻഹസ് ഇരിക്കുന്ന ചിത്രമാണു പ്രാദേശിക മാദ്ധ്യമ പ്രവർത്തകന് അയച്ചത്.

ഇദ്ദേഹത്തെ ഉപദ്രവിക്കില്ലെന്നും മോചനത്തിനുള്ള ചർച്ചകൾക്കായി മധ്യസ്‌ഥരെ നിയോഗിക്കണമെന്നും മാവോയിസ്‌റ്റുകൾ ആവശ്യപ്പെട്ടിരുന്നു. സാമൂഹിക പ്രവർത്തകർ, മാദ്ധ്യമ പ്രവർത്തകർ എന്നിവരെ മധ്യസ്‌ഥരായി നിയോഗിക്കുന്നതു സിആർപിഎഫിന്റെ പരിഗണനയിലുണ്ട്.

മൻഹസിനെ മോചിപ്പിക്കാൻ നടപടി വേണമെന്ന് ബന്ധുക്കൾ കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചു. മോചനം ആവശ്യപ്പെട്ടു ജമ്മു- അഖ്‌നൂർ ദേശീയപാത നാട്ടുകാർ ഉപരോധിച്ചു.

Kerala News: രാഷ്‌ട്രീയ കൊലകളിലെ ആസൂത്രകരായ പാർട്ടി നേതാക്കളെ ജയിലിലടക്കണം; കേരള മുസ്‌ലിം ജമാഅത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE