ഛത്തീസ്ഗഡില്‍ വിദ്യാര്‍ഥിനി ഉള്‍പ്പടെ അഞ്ചുപേരെ നക്‌സലുകള്‍ തട്ടിക്കൊണ്ടുപോയി

By News Bureau, Malabar News
maoist-attack-chathisgad
Representational Image
Ajwa Travels

സുക്‌മ: ഛത്തീസ്ഗഡിലെ സുക്‌മ ജില്ലയില്‍ അഞ്ച് ഗ്രാമീണരെ നക്‌സലുകള്‍ തട്ടിക്കൊണ്ടുപോയി. പ്ളസ് ടു വിദ്യാര്‍ഥിനി ഉള്‍പ്പടെ അഞ്ചുപേരെ നക്‌സലുകള്‍ ബലമായി പിടിച്ചു കൊണ്ടുപോയെന്നാണ് റിപ്പോർട്.

റായ്‌പൂരില്‍നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള കോണ്ട പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. സ്‌റ്റേഷനിൽനിന്ന് 18 കിലോമീറ്റര്‍ അകലെ, വനത്തിനുള്ളിലുള്ള ബത്തേര്‍ ഗ്രാമത്തിലെ ആളുകളെയാണ് നക്‌സൽ സംഘം തട്ടിക്കൊണ്ടുപോയത്.

ശനിയാഴ്‌ച വൈകുന്നേരം ഒരു സംഘം നക്‌സലുകള്‍ ഗ്രാമത്തില്‍ എത്തുകയും തിരച്ചില്‍ നടത്തുകയും ചെയ്‌തിരുന്നതായി പോലീസ് പറയുന്നു. അതേസമയം ഞായറാഴ്‌ച വൈകുന്നേരത്തോടെയാണ് സംഭവം പുറംലോകമറിയുന്നത്. സുക്‌മ പോലീസ് അന്വേഷണം ആരംഭിച്ചു.

Most Read: ഡെൽഹിയെ വരിഞ്ഞുമുറുക്കി വായു മലിനീകരണം; കുട്ടികളിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE