ബ്രഹ്‌മപുരം തീപിടിത്തം; തീ നിയന്ത്രണ വിധേയം- പുക ആലപ്പുഴ ഭാഗത്തേക്ക്

തീപിടിത്തത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രദേശത്ത് ഇന്ന് ജനകീയ സമിതി സമരം നടത്തും. നഗരമാലിന്യം താൽക്കാലികമായി എവിടെ നിക്ഷേപിക്കണം എന്നതിലും ഇന്ന് തീരുമാനം ഉണ്ടാകും.

By Trainee Reporter, Malabar News
Brahmapuram fire
Ajwa Travels

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീ നിയന്ത്രണ വിധേയം. അതേസമയം, തീ പൂർണമായി അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. അന്തരീക്ഷത്തിൽ വിഷപ്പുക ഇപ്പോഴും തങ്ങി നിൽക്കുന്ന സാഹചര്യത്തിൽ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും സ്‌കൂളുകൾക്ക് കളക്‌ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് വരെയുള്ള ക്‌ളാസുകൾക്കാണ് അവധി.

അതേസമയം, ഇന്ന് രാവിലെയോടെ കൊച്ചി നഗരത്തിൽ പുക കുറഞ്ഞെങ്കിലും കാറ്റിന്റെ ദിശ മാറിയതോടെ ആലപ്പുഴ ജില്ലയിലെ അരൂർ, കുമ്പളം അടക്കമുള്ള ഭാഗങ്ങളിലേക്ക് പുക ശക്‌തിപ്പെടുന്ന അവസ്‌ഥയാണ്‌ ഉള്ളത്. അതിനിടെ, തീപിടിത്തത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രദേശത്ത് ഇന്ന് ജനകീയ സമിതി സമരം നടത്തും. നഗരമാലിന്യം താൽക്കാലികമായി എവിടെ നിക്ഷേപിക്കണം എന്നതിലും ഇന്ന് തീരുമാനം ഉണ്ടാകും.

ബ്രഹ്‌മപുരത്തെ തീ അണയാതെ തുടരുന്ന സാഹചര്യത്തിൽ കൊച്ചിയിലെ മാലിന്യ സംസ്‌കരണം നിലച്ച മട്ടാണ്. റോഡരികിലും സംഭരണ കേന്ദ്രങ്ങളിലും മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന സ്‌ഥിതിയാണ്‌. അടുക്കള മാലിന്യവും റോഡിലേക്ക് എത്തുന്നുണ്ട്. അതേസമയം, ഏഴാം ക്‌ളാസിന് മുകളിലുള്ള കുട്ടികൾക്ക് അവധി നൽകാത്തതിൽ എറണാകുളം ജില്ലാ കളക്‌ടറുടെ ഫേസ്ബുക്ക് പോസ്‌റ്റിന്‌ താഴെ പരാതി പ്രവാഹമാണ്.

Most Read: മാദ്ധ്യമങ്ങളെ ഭയപ്പെടുത്തലാണ് പിണറായി സർക്കാരിന്റെ ശ്രമം; വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE