കോഴക്കേസ്; ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു

By News Desk, Malabar News
preaseetha_surendran
Ajwa Travels

കല്‍പ്പറ്റ: ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സികെ ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനെ ചോദ്യം ചെയ്യുന്നു. സികെ ജാനുവിന് പണം നല്‍കിയത് പ്രശാന്ത് മുഖേന ആണെന്ന് പ്രസീത അഴീക്കോട് ആരോപണം ഉന്നയിച്ചിരുന്നു. വയനാട് എസ്‌പി ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി മനോജ് കുമാര്‍ ആണ് ചോദ്യം ചെയ്യുന്നത്. അതേസമയം യുവമോര്‍ച്ചയുടെ ജില്ലാ പ്രസിഡണ്ട് ദീപു പുത്തന്‍പുരയിലിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ യുവമോര്‍ച്ചയുടെ രണ്ട് മണ്ഡലം കമ്മറ്റികളും എട്ട് പഞ്ചായത്ത് കമ്മിറ്റികളും രാജിവെച്ചു.

സികെ ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചുമതലയിലുണ്ടായിരുന്ന ആളാണ് ആണ് ദീപു പുത്തന്‍പുര. പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിന്റെ സാമ്പത്തിക ഇടപാടുകളെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ദീപു ചോദ്യം ചെയ്‌തിരുന്നു.

National News: ജമ്മു കശ്‌മീർ എയർപോർട്ടിലെ ഇരട്ട സ്‌ഫോടനം; ഭീകരാക്രമണമെന്ന് സംശയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE