ജമ്മു കശ്‌മീർ എയർപോർട്ടിലെ ഇരട്ട സ്‌ഫോടനം; ഭീകരാക്രമണമെന്ന് സംശയം

By Desk Reporter, Malabar News
Explosions at Jammu-airport

ശ്രീനഗർ: ജമ്മു കശ്‌മീർ വിമാനത്താവളത്തിലെ ടെക്‌നിക്കൽ ഏരിയയിലുണ്ടായ ഇരട്ട സ്‌ഫോടനം ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി റിപ്പോർട്. എൻഎസ്‌ജി ബോംബ് സ്‌ക്വാഡ്‌ എത്തി പരിശോധന തുടരുകയാണ്. എൻഐഎ സംഘവും സ്‌ഥലത്തെത്തും.

ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന സംശയത്തിന്റെ അടിസ്‌ഥാനത്തിലും പരിശോധന തുടരുകയാണ്. സ്‌ഫോടനങ്ങളിലൊന്നിൽ ഒരു കെട്ടിടത്തിന്റെ മേൽക്കൂരക്ക് ചെറിയ കേടുപാട് പറ്റിയിട്ടുണ്ടെന്നും വ്യോമസേന അറിയിച്ചു.

പുലർച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. അഞ്ച് മിനുട്ട് വ്യത്യാസത്തിൽ രണ്ട് തവണ സ്‌ഫോടനമുണ്ടായി. വ്യോമസേനയുടെ നിയന്ത്രണത്തിലാണ് ജമ്മു വിമാനത്താവളം. ഇവിടെ സാധാരണ വിമാനങ്ങളും സർവീസ് നടത്തുന്നുണ്ടെങ്കിലും റൺവേയും എയർ ട്രാഫിക് കൺട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്.

Most Read:  ലക്ഷദ്വീപിൽ കടൽത്തീരത്തെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ഉത്തരവ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE