കൊടിയത്തൂരിൽ പോത്ത് വിരണ്ടോടി; അക്രമണത്തിൽ ഒരാൾക്ക് കുത്തേറ്റു

By Trainee Reporter, Malabar News
buffalo attack in kakkayam
Representational Image
Ajwa Travels

കോഴിക്കോട്: മുക്കം കൊടിയത്തൂരിൽ വിരണ്ടോടിയ പോത്തിനെ പിടികൂടി. കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പ് റോഡിൽ കശാപ്പിനായി കൊണ്ടുവന്ന പോത്താണ് വിരണ്ടോടിയത്. മണിക്കൂറുകളോളം ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ പോത്തിനെ നാട്ടുകാരും മുക്കം ഫയർഫോഴ്‌സും ചേർന്ന് അതിസാഹസികമായാണ് പിടികൂടിയത്.

എടവണ്ണ-കൊയിലാണ്ടി സംസ്‌ഥാന പാതയിലെ ഗോതമ്പ് റോഡ് അങ്ങാടിയിൽ വെച്ചാണ് പോത്തിനെ പിടികൂടിയത്. വിരണ്ടോടിയ പോത്ത് ഒരാളെ കുത്തി. ഇയാൾക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്. പോത്തിനെ പിടികൂടാൻ ശ്രമിച്ചവർക്കും ചെറിയ തോതിലുള്ള പരിക്കുകളുണ്ട്.

പോത്തിന്റെ ആക്രമണത്തിൽ നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്. കൊടിയത്തൂർ സ്വദേശി ഇസ്‌മയിലിന്റെ പോത്താണ് വിരണ്ടോടിയത്. മുക്കം ഫയർ സ്‌റ്റേഷൻ ഓഫിസർ ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോത്തിനെ പിടികൂടിയത്.

Most Read: സിപിഎം കാസർഗോഡ് ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി; നാളെ സമാപനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE