പരിസ്‌ഥിതി ലോല മേഖല; പാലക്കാട് ജില്ലയിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ

By Trainee Reporter, Malabar News
Hartal in palakkad
Representational Image
Ajwa Travels

പാലക്കാട്: പരിസ്‌ഥിതി ലോല മേഖല ഉത്തരവിൽ പ്രതിഷേധിച്ചു പാലക്കാട് ജില്ലയിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ. ജില്ലയിലെ 14 വില്ലേജുകളിലാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. സുപ്രീം കോടതി വിധിയിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ.

കിഴക്കഞ്ചേരി, മുതലമട, നെല്ലിയാമ്പതി, അഗളി, പുതൂർ, പാടവയൽ, ഷോളയൂർ, കോട്ടത്തറ, കള്ളമല, പാലക്കയം, മലമ്പുഴ, പുതുപ്പരിയാരം, പുതുശ്ശേരി ഈസ്‌റ്റ് എന്നീ 14 വില്ലേജുകളിലാണ് ഹർത്താൽ. അവശ്യ സർവീസുകളായ പാൽ, പത്രം, ആശുപത്രി, വിവാഹം തുടങ്ങിയവ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്‌ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിൽ പ്രതിഷേധം ശക്‌തമാണ്. മലയോര മേഖലയിലെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി പദ്ധതി നടപ്പിലാക്കണമെന്ന സംസ്‌ഥാന സർക്കാരിന്റെ നിർദ്ദേശം കേന്ദ്രം അവഗണിച്ചുവെന്നാണ് എൽഡിഎഫ് നേതാക്കൾ ആരോപിക്കുന്നത്.

നേരത്തെ, വിവിധ ജില്ലകളിൽ എൽഡിഎഫും യുഡിഎഫും ഹർത്താലിന് ആഹ്വാനം ചെയ്‌തിരുന്നു. ഇടുക്കിയിലും വയനാട്ടിലും യുഡിഎഫ് ഹർത്താൽ ആചരിച്ചപ്പോൾ കോഴിക്കോടും ഇടുക്കിയിലും എൽഡിഎഫും ഹർത്താൽ നടത്തിയിരുന്നു.

Most Read: രാഷ്‌ട്രപതി സ്‌ഥാനാർഥിയെ കണ്ടെത്താൻ പ്രതിപക്ഷ കക്ഷികളുടെ യോഗം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE