കൽപേനിയിലെ കെട്ടിടങ്ങൾ പൊളിക്കാൻ നീക്കം; നോട്ടീസ് നൽകി ലക്ഷദ്വീപ് ഭരണകൂടം

By Team Member, Malabar News
Kalpeni Lakshadweep
Ajwa Travels

കവരത്തി : കൽപേനിയിലെ കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം. കവരത്തിയിലെ കെട്ടിടങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ നോട്ടീസ് പിൻവലിച്ചതിന് പിന്നാലെയാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കെട്ടിട ഉടമകൾക്ക് അഡ്‌മിനിസ്ട്രേഷൻ നോട്ടീസ് നൽകിയിട്ടുണ്ട്.

കൂടാതെ കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഉടമകൾക്ക് 7 ദിവസത്തിനകം എതിർപ്പ് അറിയിക്കാം. കൽപേനിയിലെ വീടുകൾ അടക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഉടമകൾ വ്യക്‌തമായ രേഖകൾ ഹാജരാക്കിയതിനെ തുടർന്നാണ് കവരത്തിയിലെ കെട്ടിടങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ നോട്ടീസ് പിൻവലിച്ചത്.

ലക്ഷദ്വീപിലെ പലയിടങ്ങളിലും മുൻപും ഇത്തരത്തിൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ എതിർപ്പ് അറിയിക്കാൻ ആവശ്യമായ സമയം അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഈ നടപടി സ്‌റ്റേ ചെയ്യുകയായിരുന്നു.

Read also : ഹാരിസൺ കമ്പനി ഉൾപ്പെടെ കയ്യേറിയ ഭൂമി തിരിച്ചുപിടിക്കാൻ ഒരുങ്ങി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE