ഇന്ത്യ- ബംഗ്‌ളാദേശ്‌ അതിർത്തി കടന്നുള്ള ബസ് സർവീസ് പുനരാരംഭിച്ചു

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യ- ബംഗ്‌ളാദേശ്‌ അതിർത്തി കടന്നുള്ള ബസ് സർവീസ് പുനരാരംഭിച്ചു. ബംഗ്‌ളാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്‌ഥരാണ് ക്രോസ്-ബോർഡർ സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്‌തത്‌. കോവിഡിനെ തുടർന്ന് രണ്ട് വർഷമായി ധാക്ക-കൊൽക്കത്ത-ധാക്ക സർവീസ് താൽക്കാലികമായി നിർത്തിയിരുന്നു.

ധാക്ക-സിൽഹത്-ഷില്ലോങ്-ഗുവാഹത്തി-ധാക്ക റൂട്ട് ഒഴികെ മറ്റ് 4 റൂട്ടുകളിലും സർവീസ് പുനരാരംഭിച്ചു. രാവിലെ 7ന് ബംഗ്‌ളാദേശിൽ നിന്നുള്ള ആദ്യ ട്രിപ്പ് ധാക്കയിലെ മോത്തിജീലിൽ നിന്ന് യാത്ര തിരിച്ചു. ധാക്ക മുതൽ കൊൽക്കത്ത വരെ ഏകദേശം 500 കിലോമീറ്റർ ദൂരമുണ്ട്. 20 മണിക്കൂറിലധികം യാത്ര ചെയ്യേണ്ടി വരും. ഇന്ത്യയിൽ നിന്നുള്ള ബസ് ധാക്ക വഴി അഗർത്തലയിലേക്കാണ് പോകുന്നത്.

ധാക്കയിലേക്ക് പോകുന്ന ബസുകൾ കൃഷ്‌ണനഗറിലെ ത്രിപുര റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ കൗണ്ടറിൽ ലഭ്യമാണ്. ടിക്കറ്റ് എടുക്കാൻ പാസ്‌പോർട്ട്, ട്രാൻസിറ്റ് വിസ തുടങ്ങിയ രേഖകൾ കരുതണം. കൊൽക്കത്തയിൽ നിന്ന് ധാക്കയിലേക്കുള്ള യാത്രാ നിരക്ക് ഒരു യാത്രക്കാരന് 2,300 രൂപയും, ത്രിപുരയിൽ നിന്ന് ധാക്കയിലേക്ക് 1000 രൂപയുമാണ്. മെയ് 29ന് കൊൽക്കത്തയ്ക്കും ധാക്കക്കും ഇടയിലുള്ള ട്രെയിൻ സർവീസ് പുനരാരംഭിച്ചിരുന്നു.

Most Read: വിദ്വേഷ പ്രചാരണം; കശ്‌മീരിലെ ബദേർവായിൽ ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE