തിരുവനന്തപുരം: സംസ്‌ഥാനത്ത് യാത്രാ നിരക്ക് കൂട്ടണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകള്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും കാണാനാണ് ബസുടമകളുടെ തീരുമാനം. വിഷയത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ മാത്രം സമരമുൾപ്പെടെയുള്ള പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനും സാധ്യതയുണ്ട്.
ഡീസല്‍ വില ലിറ്ററിന് 94 രൂപയായി ഉയർന്നിട്ടുണ്ട്. എന്നാല്‍ പഴയ യാത്രാ നിരക്കാണ് ഇപ്പോഴും നിലവിലുള്ളത്. അതില്‍ മാറ്റം വരുത്തിയില്ലെങ്കിൽ വ്യവസായം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്‌ഥയാണെന്ന് ബസുടമകള്‍ പറയുന്നു.
ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്‌ഥാനത്ത് ബസ് സർവീസുകൾ പുനഃരാരംഭിച്ചിരുന്നു, എന്നാൽ സർക്കാർ ഏർപ്പെടുത്തിയ രജിസ്‌ട്രേഷൻ നമ്പർ അടിസ്‌ഥാനത്തിലുള്ള ക്രമീകരണം അപ്രായോഗികമാണ് എന്ന് ബസുടമകൾ ചൂണ്ടിക്കാണിക്കുന്നു. ബസുകളെ ഒറ്റ, ഇരട്ട അക്ക നമ്പറായി തിരിച്ചാണ് സര്‍വീസ് നടത്തുന്നത്. എന്നാൽ ഇത് അശാസ്‌ത്രീയമാണെന്ന് ബസുടമകൾ പറയുന്നു.
Read Also: പൊതുഇടങ്ങള്‍ തുറക്കാനുള്ള മാനദണ്ഡം സർക്കാർ വ്യക്‌തമാക്കണം; കെ സുധാകരൻ