പൗരത്വ ഭേദഗതി നിയമം മരവിപ്പിക്കണം; സുപ്രീം കോടതിയെ സമീപിക്കാൻ രമേശ് ചെന്നിത്തല

വർഗീയ ധ്രുവീകരണത്തിനായി രാഷ്‌ട്രീയ മുതലെടുപ്പിനുള്ള സംഘപരിവാർ ശ്രമം അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

By Trainee Reporter, Malabar News
ramesh-chennithala
Ajwa Travels

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം (സിഎഎ) മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീം കോടതിയിൽ പ്രത്യേക ഹരജി നൽകുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. പൗരത്വ ഭേദഗതിക്കെതിരെ സമർപ്പിച്ച ഹരജിയോടൊപ്പമാണ് പുതിയ ഹരജിയും നൽകുന്നത്.

വർഗീയ ധ്രുവീകരണത്തിനായി രാഷ്‌ട്രീയ മുതലെടുപ്പിനുള്ള സംഘപരിവാർ ശ്രമം അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സിഎഎ ഭേദഗതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയ അതേ സർക്കാരാണ് തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ചട്ടം പ്രാബല്യത്തിൽ കൊണ്ടുവന്നത്.

മതത്തിന്റെ അടിസ്‌ഥാനത്തിൽ പൗരത്വം തീരുമാനിക്കുന്നത് അംഗീകരിക്കാനാകില്ല. പൗരത്വം എങ്ങനെ നൽകണമെന്നത് സംബന്ധിച്ച ഭരണഘടനയിലെ ആർട്ടിക്കിൾ അഞ്ചിന് വിരുദ്ധമായ നടപടിയാണിത്. ഭരണഘടനാ ആശയത്തെ നിലനിർത്താൻ ഏതറ്റംവരെയും കോൺഗ്രസും യുഡിഎഫും പോരാടുമെന്നും വിഡി സതീശനും പറഞ്ഞു.

സിഎഎ ചട്ടം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക് പോവുകയാണ്. കേരളത്തിൽ യുഡിഎഫും കോൺഗ്രസും സംസ്‌ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. യുവജന- വനിതാ സംഘടനകളും സമരമുഖത്ത് ഉണ്ടാകുമെന്നും കോൺഗ്രസ് അറിയിച്ചു.

Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE