ബൈക്ക് അപകടത്തിൽ കാലിക്കറ്റ് എഫ്‌സി താരം റിജോൺ ജോസിന് ദാരുണാന്ത്യം

ഇന്നലെ രാത്രി പത്തരയോടെ കോഴിക്കോട് ക്രിസ്‌ത്യൻ കോളേജിന് സമീപം ഗാന്ധിറോഡ് മേൽപ്പാലത്തിന് സമീപമാണ് അപകടമുണ്ടായത്.

By Senior Reporter, Malabar News
super-league-kerala-calicut-fc-player-rijon-jose-dies in road accident
റിജോൺ ജോസ്

കോഴിക്കോട്: ബൈക്ക് അപകടത്തിൽ കാലിക്കറ്റ് എഫ്‌സി താരം റിജോൺ ജോസിന് (29) ദാരുണാന്ത്യം. ഇന്നലെ കോഴിക്കോട് ക്രിസ്‌ത്യൻ കോളേജിന് സമീപം ഗാന്ധിറോഡ് മേൽപ്പാലത്തിന് സമീപമാണ് അപകടമുണ്ടായത്.

റിജോണും മറ്റൊരു താരമായ ഗനി അഹമ്മദ് നിഗവും സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു അപകടം. സന്തോഷ് ട്രോഫി താരമാണ് ഗനി അഹമ്മദ്. ഇയാൾ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലാണ്.

ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 12.15ഓടെ റിജോണിന്റെ മരണം സ്‌ഥിരീകരിക്കുകയായിരുന്നു. തൃശൂർ സ്വദേശിയാണ്.

സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്‌സിയുടെ പ്രതിരോധ താരമാണ് റിജോൺ. ഫോഴ്‌സ കൊച്ചി, എഫ്‌സി കേരള എന്നീ ക്ളബുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. ഗനി അഹമ്മദ് നിഗം കഴിഞ്ഞ സന്തോഷ് കേരളത്തിന് വേണ്ടി കളിച്ചിരുന്നു.

Most Read| പൊട്ടിയൊഴുകുന്ന ‘ഡീസൽ മരം’; തെക്കേ അമേരിക്കയിലെ അത്‌ഭുത പ്രതിഭാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE