മലയാളികളുടെ സ്‌റ്റാർട്ടപ് ഫെതര്‍ സോഫ്റ്റിനെ കാലിഫോര്‍ണിയ കമ്പനി ഏറ്റെടുത്തു

കേരളത്തിൽ മൂന്ന് വര്‍ഷത്തിനുള്ളില്‍ ബയോടെക്, ഡിജിറ്റല്‍ ഹെല്‍ത്ത് മേഖലയില്‍ 200 കോടിയുടെ നിക്ഷേപം

By Senior Reporter, Malabar News
thinkbio takenover feather soft
Ajwa Travels

തിരുവനന്തപുരം: മലയാളികളുടെ സ്‌റ്റാർട്ടപ് സംരംഭമായ ഫെതര്‍ സോഫ്റ്റ്‌ ഇൻഫോ സൊലൂഷൻസിനെ കാലിഫോര്‍ണിയ കമ്പനി ഏറ്റെടുത്തു. കാലിഫോർണിയ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന തിങ്ക്ബയോ ഡോട്ട്.എഐ ആണ് കമ്പനിയെ ഏറ്റെടുത്തിരിക്കുന്നത്.

ബയോടെക്, ഫാർമസ്യൂട്ടിക്കൽ, ഡിജിറ്റൽ ഹെൽത്ത് കെയർ മേഖലകൾക്ക് എഐ അധിഷ്‌ഠിത സേവനങ്ങൾ നൽകുന്ന മുൻനിര കമ്പനികളിൽ ഒന്നാണ് തിങ്ക്ബയോ ഡോട്ട്.എഐ. ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായതോടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിൽ 200 കോടിയുടെ നിക്ഷേപം നടത്തുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

എഐ, ബയോടെക്‌നോളജി രംഗത്ത് ആയിരത്തിലധികം തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കുന്നതാണ് നിക്ഷേപ പദ്ധതി. എന്നാൽ ഏറ്റെടുക്കൽ തുക അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. സോഫ്‌റ്റ്‌വെയർ, ക്‌ളൗഡ്‌ അധിഷ്‌ഠിത സേവനങ്ങൾ നൽകുന്ന കൊച്ചി ഇൻഫോ പാർക്ക് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സ്‌റ്റാർട്ടപ്പാണ് ഫെതർ സോഫ്റ്റ്‌.

350ലധികം സ്‌കിൽഡ് പ്രൊഫഷണൽസുള്ള ഫെതർ സോഫ്‌റ്റിനെ സ്വന്തമാക്കിയതിലൂടെ ക്‌ളൗഡ്‌ കംപ്യൂട്ടിങ്ങിലും സോഫ്‌റ്റ്‌വെയർ എഞ്ചിനിയറിങ്ങിലുമുള്ള വൈദഗ്ധ്യവും തിങ്ക് ബയോയ്‌ക്ക് ലഭ്യമാകും. ഏറ്റെടുക്കൽ തിങ്ക്ബയോയുടെ സേവനങ്ങൾ വിപുലീകരിക്കാനും പ്‌ളാറ്റ്‌ഫോം- നിർമാണ ശേഷി ശക്‌തിപ്പെടുത്താനും ലൈഫ് സയൻസ് രംഗത്ത് ക്‌ളയിന്റുകൾക്ക് മികച്ച സേവനം നൽകാനും പ്രാപ്‌തമാക്കും.

ബയോ സയൻസിലും ലൈഫ് സയൻസിലും സാങ്കേതികവിദ്യയിലൂടെ നവീന മാറ്റം സൃഷ്‌ടിക്കാനുള്ള കമ്പനിയുടെ ദൗത്യത്തിന്റെ സുപ്രധാന ചുവടുവെപ്പാണിതെന്ന് തിങ്ക്ബയോ സ്‌ഥാപകനും സിഇഒയുമായ പ്രദീപ് പാലാഴി പറഞ്ഞു. കേരളത്തിലെ സ്‌റ്റാർട്ടപ്പുകൾക്ക് ആഗോള സാങ്കേതിക രംഗത്ത് വർധിച്ചുവരുന്ന പ്രാധാന്യമാണ് ഈ ഏറ്റെടുക്കൽ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി.

നിർമിത ബുദ്ധിയിലൂടെ ബയോടെക്, ഡിജിറ്റൽ ഹെൽത്ത് കെയർ എന്നിവയിൽ നവീന മാറ്റം കൊണ്ടുവരാനുള്ള തിങ്ക്ബയോയുടെ കാഴ്‌ചപ്പാടിന്റെ ഭാഗമാകുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഫെതർ സോഫ്റ്റ്‌ സിഇഒ ജോർജ് വർഗീസും സ്‌ഥാപകൻ സുധീഷ് ചന്ദ്രനും പറഞ്ഞു. പുതിയ പങ്കാളിത്തത്തിലൂടെ രോഗീ പരിചരണത്തിലും മെഡിക്കൽ സാങ്കേതിക മേഖലയിലും പരിവർത്തനം സൃഷ്‌ടിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE