സൗദിയിൽ വാഹനാപകടം; മൂന്ന് കാറുകൾ കൂട്ടിയിടിച്ച് ഏഴ് മരണം

By News Desk, Malabar News
Representational Image
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്‌ച രാത്രി പത്ത് മണിയോടെ അൽ ഖസീം മദീന എക്‌സ്‌പ്രസ് വേയിലാണ് അപകടം ഉണ്ടായത്.

റെഡ് ക്രസന്റ്, ആരോഗ്യ വകുപ്പ് സംഘങ്ങളും സുരക്ഷാ വകുപ്പ് ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. രണ്ട് കുട്ടികളും രണ്ട് സ്‌ത്രീകളും മൂന്ന് പുരുഷൻമാരുമാണ് മരിച്ചത്. പരിക്കേറ്റവരിൽ ഒരു കുട്ടിയുടെയും രണ്ട് സ്‌ത്രീകളുടെയും നില ഗുരുതരമാണ്. ഇവർ ആശുപത്രികളിൽ ചികിൽസയിലാണ്.

രണ്ട് പുരുഷൻമാർക്ക് സാരമായ പരിക്കുകളാണുള്ളത്. ഇവർക്ക് അപകട സ്‌ഥലത്ത്‌ വെച്ച് തന്നെ പ്രാഥമിക ചികിൽസ നൽകിയതായി മദീന റെഡ് ക്രസന്റ് വക്‌താവ്‌ ഖാലിദ് അൽ സഹ്‌ലി പറഞ്ഞു.

Also Read: ഛത്തീസ്‌ഗഢില്‍ മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍; അഞ്ച് സുരക്ഷാ സൈനികര്‍ക്ക് വീരമൃത്യു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE