നടിയെ അപമാനിച്ച കേസ്; പ്രതികളുടെ കൊച്ചി സന്ദർശനത്തിൽ പോലീസിന് സംശയം

By News Desk, Malabar News
Case of insulting actress; Police suspect suspects' visit to Kochi
പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ
Ajwa Travels

കൊച്ചി: ഇടപ്പള്ളി ലുലു മാളിൽ യുവനടിയെ അപമാനിച്ച കേസിലെ പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പോലീസ്. രണ്ട് യുവാക്കളും കൊറിയർ സർവീസുകാരാണ്. ഇവരുടെ കൊച്ചി സന്ദർശനത്തിലും പോലീസിന് സംശയമുണ്ട്. ഇക്കാര്യം കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

പ്രതികൾ മങ്കട പോലീസിൽ കീഴടങ്ങുമെന്ന് പറഞ്ഞത് തെറ്റിദ്ധരിപ്പിക്കാൻ ആണെന്നാണ് പോലീസ് നിഗമനം. അവസാന പ്രതികരണത്തിന് ശേഷം രണ്ട് പേരുടെയും മൊബൈൽ ഓഫാണെന്നും സൈബർ സെൽ പറയുന്നു. മലപ്പുറം കടന്നമണ്ണ സ്വദേശികളായ റിൻഷാദ്, ആദിൽ എന്നിവരാണ് കേസിലെ പ്രതികൾ. ഇവരെ അറസ്‌റ്റ് ചെയ്യാൻ കളമശേരി സിഐയും സംഘവും പെരിന്തൽ മണ്ണയിൽ എത്തിയിരുന്നെങ്കിലും ഇന്ന് തന്നെ ഇവർ കീഴടങ്ങുമെന്ന് പ്രതികളുടെ അഭിഭാഷകൻ അറിയിച്ചു.

Also Read: എറണാകുളത്ത് പ്ളാസ്‌റ്റിക് കമ്പനിയിൽ വൻ തീപിടുത്തം

കൊച്ചിയിലെ ലുലു മാളിൽ വ്യാഴാഴ്‌ച വൈകുന്നേരം 7 മണിയോടെയാണ് സംഭവം നടന്നത്. നടിയെ പിന്തുടർന്ന് ശല്യം ചെയ്‌ത യുവാക്കൾ ആളൊഴിഞ്ഞ സ്‌ഥലത്ത്‌ വെച്ച് ശരീരത്തിൽ സ്‌പർശിച്ചുവെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു. തുടർന്ന് പ്രതിഷേധം ശക്‌തമായതോടെയാണ് പോലീസ് കേസെടുത്തത്. വനിതാ കമ്മീഷനും യുവജന കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE