എറണാകുളത്ത് പ്ളാസ്‌റ്റിക് കമ്പനിയിൽ വൻ തീപിടുത്തം

By Desk Reporter, Malabar News
Malabar-News_fire-force
Representational Image
Ajwa Travels

കൊച്ചി: എറണാകുളം പറവൂർ തത്തപ്പള്ളിയിലെ പ്ളാസ്‌റ്റിക് കമ്പനിയിൽ വൻ തീപിടുത്തം. സർക്കാർ ഹൈസ്‌കൂളിന് സമീപമുള്ള അന്നാപ്ളാസ്‌റ്റിക് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്.

പറവൂർ ഫയർ സ്‌റ്റേഷനിൽ നിന്നുള്ള സംഘവും നാട്ടുകാരും ചേർന്ന് തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പ്ളാസ്‌റ്റിക് സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തി നശിച്ചു. സമീപത്തെ വീടുകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനാണ് ശ്രമം.

രാവിലെ 11.30ഓടെ പ്ളാസ്‌റ്റിക് മാലിന്യം കൂട്ടിയിട്ടിരുന്ന ഗോഡൗണിൽ തീപിടിക്കുകയായിരുന്നു. ജനവാസമുള്ള പ്രദേശത്തിന് സമീപമാണ് ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. വെൽഡിങ് ജോലി പുരോഗമിക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. അപകട സാധ്യത മുന്നിൽകണ്ട് സമീപ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.

Also Read:  ശബരിമലയിൽ സാധങ്ങൾ വാങ്ങിയതിൽ ക്രമക്കേട്; മുൻ ദേവസ്വം സെക്രട്ടറിയുടെ പെൻഷൻ തടഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE