രാജ്യത്തെ ജുവനൈൽ ഹോമുകളിൽ ലൈംഗിക പീഡനക്കേസുകൾ വർധിക്കുന്നു; റിപ്പോർട്

By Staff Reporter, Malabar News
Child-sexual-Harrassment
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ ജുവനൈൽ ഹോമുകളിൽ ലൈംഗിക പീഡനകേസുകൾ വർധിക്കുന്നതായി ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ. ജുവനൈൽ ഹോമുകളിൽ പാർപ്പിച്ചിരിക്കുന്ന കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളാണ് വർധിച്ചിരിക്കുന്നത്. ദേശീയ തലത്തിൽ കൂടുതൽ പീഡനങ്ങൾ നടക്കുന്ന ആദ്യ മൂന്ന് സംസ്‌ഥാനങ്ങളുടെ പട്ടികയിൽ കേരളവുമുണ്ട്.

ആദ്യ സ്‌ഥാനത്ത് ഗുജറാത്തും തൊട്ടു പിന്നിൽ രാജസ്‌ഥാനുമാണ്. കേരളം മൂന്നാം സ്‌ഥാനത്താണ്. 2018281ഉം 2019 333ഉം, 2020 331ഉം കേസുകളാണ് കേരളത്തിലെ ജുവനൈൽ ഹോമിൽ ഉണ്ടായത്. ഇത് സംബന്ധിച്ച നിയമ നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും ജുവനൈൽ ഹോമുകളിൽ കുട്ടികൾ സുരക്ഷിതരല്ലെന്ന വസ്‌തുതയിലേക്കാണ് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ വിരൽ ചൂണ്ടുന്നത്.

Read Also: കാലടി സർവകലാശാല അധ്യാപക നിയമനം; ക്രമക്കേട് നടന്നെന്ന് പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE