വീണ്ടും കൂട്ടി; കത്തിക്കയറി ഇന്ധനവില
കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 102.07 രൂപയും ഡീസലിന് 95.08 രൂപയുമാണ് ഇന്നത്തെ ഇന്ധനവില.
തിരുവനന്തപുരത്ത് പെട്രോളിന്...
ഭവാനിപ്പൂർ ഉപതിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പൂർത്തിയായി; പോളിംഗ് 54 ശതമാനം
കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ഭവാനിപ്പൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായി. 54 ശതമാനം പോളിംഗാണ് ഭവാനിപ്പൂരിൽ രേഖപ്പെടുത്തിയതെന്ന് പ്രാഥമിക കണക്കുകൾ വ്യക്‌തമാക്കുന്നുണ്ട്. മുഖ്യമന്ത്രി മമത ബാനർജിക്ക് അധികാരത്തിൽ തുടരണമെങ്കിൽ ഈ ഉപതിരഞ്ഞെടുപ്പിലെ വിജയം...
കേരളത്തിലെ 9 എസ്‌പിമാർക്ക് കൂടി ഐപിഎസ്; ഉത്തരവ് പുറത്തിറങ്ങി
തിരുവനന്തപുരം: സംസ്‌ഥാന പോലീസിലെ 9 എസ്‌പിമാർക്ക് കൂടി ഐപിഎസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് 9 പേർക്ക് കൂടി ഐപിഎസ് നിയമനം നൽകി ഉത്തരവ് പുറത്തിറക്കിയത്.
എആർ പ്രേംകുമാർ, ഡി മോഹനൻ, അമോസ് മാമ്മൻ, എപി...
ഹൃദ്രോഗബാധ; പി തിലോത്തമനെ വിദഗ്‌ധ ചികിൽസക്കായി മാറ്റി
വെല്ലൂർ: സിപിഐ നേതാവും മുൻ മന്ത്രിയുമായ പി തിലോത്തമനെ വിദഗ്‌ധ ചികിൽസക്കായി വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹൃദ്രോഗബാധയെ തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ...
ഹരിത വിവാദം; കൂട്ടരാജി പ്രഖ്യാപിച്ച് യൂത്ത് ലീഗ് നേതാക്കൾ
ഇടുക്കി: എംഎസ്‌എഫ് ഹരിത വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗില്‍ വന്‍ പൊട്ടിത്തെറി. ഇടുക്കി ജില്ലയിലെ യൂത്ത് ലീഗ് നേതാക്കൾ കൂട്ടരാജി പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റ് അന്‍സാര്‍, വൈസ് പ്രസിഡണ്ടുമാരായ അജാസ്, ലത്തീഫ്, അന്‍വര്‍,...
സംസ്‌ഥാനത്ത് സ്‌കൂളുകളിലെ ശുചീകരണം ഒക്‌ടോബർ 20 മുതൽ; മന്ത്രി
തിരുവനന്തപുരം: നവംബർ ഒന്നാം തീയതി മുതൽ സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ഒക്‌ടോബർ 20ആം തീയതി മുതൽ ക്ളാസ് മുറികളുടെ ശുചീകരണം ആരംഭിക്കുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തുടർന്ന്...
‘സസ്‌നേഹം സഹജീവിക്കായി’; രക്‌തദാന ദിനത്തിൽ വിപുലമായ പരിപാടികൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിവര്‍ഷം ആവശ്യമായി വരുന്ന രക്‌തത്തില്‍ സന്നദ്ധ സേവനത്തിലൂടെയുള്ള രക്‌തദാനം 100 ശതമാനത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനത്ത് പ്രതിവര്‍ഷം ശരാശരി നാല് ലക്ഷം യൂണിറ്റ്...
സൈകോവ്-ഡി വാക്‌സിൻ; ഉടൻ വിപണിയിൽ എത്തുമെന്ന് കേന്ദ്രം
ന്യൂഡെൽഹി: സൈഡസ് കാഡിലയുടെ കോവിഡ് പ്രതിരോധ വാക്‌സിൻ സൈകോവ്-ഡി ഉടൻ തന്നെ വിപണിയിൽ എത്തുമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സൈകോവ്-ഡി വാക്‌സിന് മൂന്ന് ഡോസ് ആയതിനാൽ തന്നെ ഇതിന്റെ വിലയിൽ വ്യത്യാസം...







































