ഗുജറാത്തിലെ ലഹരിവേട്ട; ഇഡി അന്വേഷണം പ്രഖ്യാപിച്ചു
അഹമ്മദാബാദ്: മുന്ദ്ര തുറമുഖത്തിൽ നിന്നും വൻ തോതിൽ ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഡിആര്‍ഐ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് ലഹരിമരുന്ന് കടത്തിലൂടെ കള്ളപ്പണം വെളുപ്പിച്ചതിനെ കുറിച്ച് ഇഡി അന്വേഷിക്കുന്നത്....
‘വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിശ്‌ചിത മാനദണ്ഡം പാലിക്കണം’; ബ്രിട്ടന്റെ വിശദീകരണം
ലണ്ടന്‍: എല്ലാ രാജ്യങ്ങളുടേയും കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിശ്‌ചിത മാനദണ്ഡം പാലിക്കണമെന്ന് ബ്രിട്ടണ്‍. ഇന്ത്യയുമായുള്ള വിഷയത്തില്‍ ഘട്ടം ഘട്ടമായി തീരുമാനമെടുക്കുമെന്നും യുകെ ഗവണ്‍മെന്റ് വ്യക്‌തമാക്കി.
ക്വാറന്റെയ്ൻ ഇല്ലാതെ ബ്രിട്ടണിലേക്ക് പ്രവേശന അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍...
ജാർഖണ്ഡ് ജഡ്‌ജിയെ മനഃപൂർവം വാഹനം ഇടിപ്പിക്കുകയായിരുന്നു; സിബിഐ
ന്യൂഡെൽഹി: ജാർഖണ്ഡ് ജില്ലാ ജഡ്‌ജ് ഉത്തം ആനന്ദിനെ മനഃപൂർവം വാഹനം ഇടിപ്പിക്കുകയായിരുന്നു എന്ന് സിബിഐ കോടതിയിൽ വ്യക്‌തമാക്കി. ഫോറൻസിക് റിപ്പോർട്ടുകളും ഫീൽഡ് അന്വേഷണവും സൂചിപ്പിക്കുന്നത് അതാണെന്നും സിബിഐ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളും സംഭവ സ്‌ഥലത്ത്...
സംസ്‌ഥാനത്ത് കോവിഡ് മരണപ്പട്ടിക സമഗ്രമായി പുതുക്കും; ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മരണ പട്ടിക സമഗ്രമായി പുതുക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാര്‍ഗരേഖ അനുസരിച്ചാണ് സംസ്‌ഥാനവും മാര്‍ഗരേഖ പുതുക്കുന്നത്. അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും, ഏതാനും ദിവസങ്ങള്‍ക്കകം മാര്‍ഗരേഖക്ക്...
കാലടി സർവകലാശാല അനധികൃത നിയമനം; ഉത്തരവ് പിൻവലിച്ചു
കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിലെ പബ്ളിക്കേഷൻ ഓഫിസർ നിയമനം റദ്ദാക്കി. സർവകലാശാലയിൽ വീണ്ടും അനധികൃത നിയമനം നടന്നെന്ന പരാതിയുമായി ഒരു വിഭാഗം വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. ഇത് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തതോടെയാണ് നിയമനം റദ്ദാക്കി...
സ്‌കൂള്‍ തുറക്കൽ; സർക്കാർ തീരുമാനം സ്വാഗതം ചെയ്‌ത് ഐഎംഎ
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്‌ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ). സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ മുന്നൊരുക്കങ്ങള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍...
സ്‌കൂൾ തുറക്കൽ; ആവശ്യമെങ്കിൽ വിദ്യാർഥികൾക്കായി കെഎസ്ആർടിസി ബോണ്ട് സർവീസ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂൾ തുറക്കുന്നതോടെ എല്ലാ വിദ്യാർഥികള്‍ക്കും ബസ് സര്‍വീസ് ഉറപ്പാക്കുമെന്ന് വ്യക്‌തമാക്കി ഗതാഗതമന്ത്രി ആന്റണി രാജു. കൂടാതെ സ്‌കൂൾ മാനേജ്മെന്റുകൾ ആവശ്യപ്പെട്ടാൽ കെഎസ്ആര്‍ടിസി സ്‌കൂള്‍ ബോണ്ട് സര്‍വീസ് എന്ന പേരില്‍ ബോണ്ട്...
സുരേഷ് ഗോപിക്ക് അധ്യക്ഷ സ്‌ഥാനം; മറുപടി ഇല്ലെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്‌ഥാന ബിജെപി അധ്യക്ഷനായി സുരേഷ് ഗോപിയെ ചുമതലപ്പെടുത്താൻ കേന്ദ്രനേതൃത്വം നീക്കം നടത്തുന്നു എന്ന വാര്‍ത്തയില്‍ പ്രതികരിച്ച് കെ സുരേന്ദ്രന്‍. സുരേഷ് ഗോപി അധ്യക്ഷ സ്‌ഥാനത്തേക്ക് വരുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയാൻ താൽപര്യമില്ലെന്നും...








































