പ്ളസ് വൺ പ്രവേശനം; വിദ്യാർഥികൾക്ക് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

By Desk Reporter, Malabar News
V-Shivankutty -Plus Two exam results
Ajwa Travels

തിരുവനന്തപുരം: പ്ളസ് വണ്‍ അലോട്ട്മെന്റ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോഴുള്ള സ്‌ഥിതിവിവര കണക്ക് അനുസരിച്ച് സംസ്‌ഥാനത്ത് ഏകജാലക രീതിയില്‍ പ്രവേശനം നടത്തുന്ന 2,70,188 സീറ്റുകളിലേക്ക് 4,65,219 വിദ്യാര്‍ഥികള്‍ അപേക്ഷിച്ചു. ഇതില്‍ മാതൃജില്ലക്ക് പുറമേ മറ്റ് ജില്ലകളിലും അപേക്ഷിച്ച 39,489 പേരുണ്ടായിരുന്നു. ആയതിനാല്‍ പ്രവേശനം നല്‍കേണ്ട യഥാര്‍ഥ അപേക്ഷകര്‍ 4,25,730 മാത്രമാണ്.

ഒന്നാം അലോട്ട്‌മെന്റില്‍ 2,01,489 പേര്‍ പ്രവേശനം നേടി. 17,065 വിദ്യാര്‍ഥികള്‍ ഒന്നാം അലോട്ട്‌മെന്റില്‍ പ്രവേശനം നേടിയിട്ടില്ല. രണ്ടാമത്തെ അലോട്ട്‌മെന്റില്‍ 68,048 അപേക്ഷകര്‍ക്ക് പുതിയതായി അലോട്ട്‌മെന്റ് ലഭിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവേശന തോതനുസരിച്ച് ആകെ 3,85,530 അപേക്ഷകര്‍ മാത്രമേ പ്ളസ് വണ്‍ പ്രവേശനം തേടാന്‍ സാധ്യതയുള്ളൂ. പ്രവേശനം ലഭിക്കുന്നതിനായി ഇനി സംസ്‌ഥാനത്ത് ആകെ 91,796 അപേക്ഷകര്‍ ബാക്കിയുണ്ട്. അപേക്ഷിച്ച എല്ലാവരും പ്ളസ് വണ്‍ പ്രവേശനം തേടുകയാണെങ്കില്‍ ആകെ 1,31,996 അപേക്ഷകര്‍ക്കാണ് പ്രവേശനം ഉറപ്പാക്കേണ്ടിവരുന്നത്.

എയ്‌ഡഡ്‌ സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലെ അലോട്ട്‌മെന്റ്, എയ്‌ഡഡ്‌ സ്‌കൂളുകളിലെ മാനേജ്‌മെന്റ് ക്വാട്ട പ്രവേശനം, അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകളിലെ പ്രവേശനം എന്നിവയൊക്കെ 2021 ഒക്‌ടോബർ 7 മുതലേ ആരംഭിക്കുകയുള്ളൂ. ഇത്തരത്തില്‍ ലഭ്യമായ സീറ്റുകളും ഒഴിവ് വരുന്ന സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകള്‍ പൊതു മെറിറ്റ് ക്വാട്ട സീറ്റുകളായി പരിവര്‍ത്തനം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സീറ്റുകളും കൂടി കൂട്ടുമ്പോള്‍ സംസ്‌ഥാനത്ത് ആകെ 1,22,384 സീറ്റുകള്‍ ഉണ്ടാവും. ഇതിനുപുറമെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, പോളിടെക്‌നിക്, ഐടിഐ മേഖലകളിലായി 97,283 സീറ്റുകളും ലഭ്യമാണെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്‌തമാക്കി.

Most Read:  മുട്ടിൽ മരം മുറി കണ്ടെത്തിയ ഉദ്യോഗസ്‌ഥന് സ്‌ഥലം മാറ്റം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE