ഡിസിസി അധ്യക്ഷ പട്ടിക; പോസ്‌റ്റർ പ്രതിഷേധം ശരിയല്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച് പാർടിക്ക് അകത്ത് ഉയർന്നുവരുന്ന പോസ്‌റ്റർ പ്രതിഷേധം ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്ലാം നല്ല രീതിയിൽ തീരുമെന്നാണ് പ്രത്യാശ. ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി...
‘സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ധാരണ ഇല്ലാത്തവരുടെ സമീപനം’; വാരിയംകുന്നന്‍ വിവാദത്തിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്‌ഥാനത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത...
കോവിഡ് വന്ന് പോയവരിൽ കോവാക്‌സിന്റെ ഒറ്റ ഡോസ് ഫലപ്രദമെന്ന് പഠനം
ഡെൽഹി: കോവിഡ് വന്ന് പോയവര്‍ക്ക് ഒറ്റ ഡോസ് വാക്‌സിന്‍ ഫലപ്രദമെന്ന് ഐസിഎംആര്‍ പഠനം. രോഗം നേരത്തെ വന്ന് പോയവരില്‍ കോവാക്‌സിന്‍ ഒറ്റ ഡോസ് രണ്ട് ഡോസിന്റെ ഫലം ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു. ശനിയാഴ്‌ച...
വ്യോമസേനയ്‌ക്ക് വേണ്ടി ഇന്ത്യ 70,000 എകെ-103 റൈഫിളുകൾ റഷ്യയിൽ നിന്ന് വാങ്ങുന്നു
ന്യൂഡെൽഹി: ഇന്ത്യൻ വ്യോമസേനയ്‌ക്ക് വേണ്ടി 70,000 എകെ-103 തോക്കുകൾ റഷ്യയിൽ നിന്ന് വാങ്ങാനുള്ള കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പിട്ടതായി റിപ്പോർട്ടുകൾ. മേഖലയിൽ വർധിച്ചു വരുന്ന തീവ്രവാദ ഭീഷണിയും, അഫ്‌ഗാനിൽ താലിബാൻ ഭരണത്തിൽ ഏറിയതും...
സംസ്‌ഥാനത്ത് വാക്‌സിൻ എടുക്കാൻ വിമുഖത കാണിച്ചത് 9 ലക്ഷം പേർ
തിരുവനന്തപുരം: അശാസ്‌ത്രീയമായ വാക്‌സിൻ വിരുദ്ധ പ്രചാരണം പലരേയും വാക്‌സിന്‍ എടുക്കാന്‍ വിമുഖരാക്കുന്നുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്ത് വാക്‌സിനെടുക്കാന്‍ വിമുഖത കാണിച്ച 9 ലക്ഷം പേരെ ഇതുവരെ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"ബോധവൽക്കരിക്കാന്‍...
‘ആറരക്ക് ശേഷം പെൺകുട്ടികൾ പുറത്തിറങ്ങരുത്’; സർക്കുലറുമായി മൈസൂരു സർവകലാശാല
മൈസൂരു: എംബിഎ വിദ്യാര്‍ഥിനി കൂട്ടബലാൽസംഗത്തിന് ഇരയായ സംഭവത്തിന് പിന്നാലെ മാനസഗംഗോത്രി ക്യാംപസിലെ വിദ്യാര്‍ഥിനികള്‍ രാത്രി ഒറ്റയ്‌ക്ക് പുറത്തിറങ്ങരുതെന്ന വിവാദ നിർദ്ദേശവുമായി മൈസൂരു യൂണിവേഴ്‌സിറ്റി സർക്കുലർ. വെെകീട്ട് 6.30ന് ശേഷം ഒറ്റയ്‌ക്ക് പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം.
250...
സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ രാത്രികാല കർഫ്യൂ
തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാത്രി 10 മുതൽ രാവിലെ ആറു വരെയാണ് നിയന്ത്രണം. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാലാണ്...
‘വീണ്ടും കർഷക രക്‌തം വീണിരിക്കുന്നു’; പോലീസ് ലാത്തിച്ചാർജിനെ അപലപിച്ച് രാഹുൽ
ന്യൂഡെൽഹി: ഹരിയാനയിൽ കർഷകർക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിനെ അപലപിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ട്വിറ്ററിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "വീണ്ടും കർഷകരുടെ രക്‌തം വീണിരിക്കുന്നു, ഇന്ത്യ ലജ്‌ജയോടെ തലകുനിക്കുന്നു,"- രാഹുൽ...







































