ജാവേദ് അക്‌തർ നൽകിയ മാനനഷ്‌ട കേസ്; കങ്കണക്ക് തിരിച്ചടി

By Staff Reporter, Malabar News
Kankana Ranout_Malabar news
കങ്കണ
Ajwa Travels

മുംബൈ: ജാവേദ് അക്‌തർ നൽകിയ മാനനഷ്‌ടക്കേസുമായി ബന്ധപ്പെട്ട് കങ്കണ റണൗട്ടിന്റെ ഹരജി തള്ളി മഹാരാഷ്‌ട്ര ഹൈക്കോടതി. തനിക്കെതിരെയുള്ള നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കങ്കണ നൽകിയ ഹരജിയാണ് കോടതി തള്ളിയത്. 2020ലാണ് ജാവേദ് അക്‌തർ കങ്കണക്കെതിരെ പരാതി നൽകിയത്.

ബോളിവുഡിൽ പലരെയും ആത്‌മഹത്യയിലേക്ക് നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്‌തർ എന്നായിരുന്നു കങ്കണയുടെ പരാമർശം. വിവിധ ദേശീയ മാദ്ധ്യമങ്ങളിലടക്കം കങ്കണ ഈ ആരോപണം ഉന്നയിച്ചിരുന്നു.

കങ്കണയുടെ പരാമർശങ്ങൾ തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നവ ആണെന്നും അതിനാൽ തന്നെ നടപടി സ്വീകരിക്കണമെന്നും ജാവേദ് അക്‌തർ നൽകിയ പരാതിയിൽ പറയുന്നു.

അന്ധേരി മജിസ്ട്രേറ്റ് കോടതി കേസിൽ നടപടികൾ ആരംഭിക്കുകയും വാറന്റ് പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു. കോടതിയിലെത്തി കങ്കണ ജാമ്യം നേടുകയും ചെയ്‌തു. മജിസ്ട്രേറ്റ് കോടതിയുടെ നടപടിയെ ചോദ്യം ചെയ്‌താണ് കങ്കണ ഹൈക്കോടതിയെ സമീപിച്ചത്.

Read Also: ‘ഒരു സ്‌ഥാനവും ആവശ്യപ്പെട്ടിട്ടില്ല, വാര്‍ത്ത നല്‍കി അപമാനിക്കരുത്’; ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE