തൃക്കാക്കര നഗരസഭാ അധ്യക്ഷയ്‌ക്ക് പോലീസ് സംരക്ഷണം

By Staff Reporter, Malabar News
thrikkakara-ajithathankappan
Ajwa Travels

കൊച്ചി: തൃക്കാക്കര നഗരസഭാ അധ്യക്ഷയ്‌ക്ക് ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ വിശദമായ മറുപടി നല്‍കാന്‍ സര്‍ക്കാരിനും നിര്‍ദ്ദേശം നൽകി.

നഗരസഭാ അധ്യക്ഷയുടെ ജീവന് ഭീഷണിയുള്ള സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്. അജിതാ തങ്കപ്പന്റെ ഹരജി ഈ മാസം 17ന് വീണ്ടും പരിഗണിക്കും. ഓണക്കോടിക്കൊപ്പം പണക്കിഴിയും നൽകിയെന്ന ആരോപണം വിവാദമായതോടെ പ്രതിപക്ഷമായ എൽഡിഎഫും ബിജെപിയും ന​ഗരസഭ അധ്യക്ഷക്കെതിരെ പരസ്യ പ്രതിഷേധം നടത്തിയി‌രുന്നു.

ന​ഗരസഭാ അധ്യക്ഷയുടെ മുറിക്കു മുന്നിൽ സമര പരിപാടികളും പ്രകടനങ്ങളും സംഘടിപ്പിക്കുകയും ചെയ്‌തു. ഇതിനിടെ ആരോപണത്തിൽ അന്വേഷണം തുടങ്ങിയ വിജിലൻസ് സംഘത്തിന്റെ നിർദ്ദേശ പ്രകാരം നഗരസഭ സെക്രട്ടറി അധ്യക്ഷയുടെ മുറി പൂട്ടിയിട്ടു.

കൈവശമുണ്ടായിരുന്ന താക്കോൽ കൊണ്ട് മുറി തുറന്ന് അകത്ത് കയറിയ അജിത തങ്കപ്പനെ പ്രതിപക്ഷ കൗൺസിലർമാർ ഉപരോധിച്ചിരുന്നു. ഇവരെ പോലീസ് ബലം പ്രയോ​ഗിച്ചാണ് മാറ്റിയത്. സംഘർഷത്തിൽ കൗൺസിലർമാർക്ക് പരിക്കേറ്റ‌തായും പരാതി ഉയർന്നു. ഇതിന് പിന്നാലെയാണ് അധ്യക്ഷ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

Read Also: കാക്കനാട് ലഹരിവേട്ട; സാമ്പത്തിക സ്രോതസ് കണ്ടെത്താൻ അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE