Tue, Jul 7, 2026
34 C
Dubai

സംസ്‌ഥാനത്ത്‌ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; നാല് ജില്ലകളിൽ പുതിയ കലക്‌ടർമാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. നാല് ജില്ലകളിലെ കലക്‌ടർ ഉൾപ്പടെ 25 ഉദ്യോഗസ്‌ഥർക്കാണ് മാറ്റം. ജി. പ്രിയങ്ക (എറണാകുളം), എംഎസ് മാധവിക്കുട്ടി (പാലക്കാട്), ചേതൻകുമാർ മീണ (കോട്ടയം), ഡോ. ദിനേശൻ ചെറുവത്ത്...

അതിശക്‌തമായ ഭൂകമ്പം; റഷ്യയിലും ജപ്പാനിലും സുനാമി, യുഎസിലും ജാഗ്രത

മോസ്‌കോ: അതിശക്‌തമായ ഭൂകമ്പത്തെ തുടർന്ന് റഷ്യൻ തീരങ്ങളിൽ സുനാമി തിരകൾ ആഞ്ഞടിച്ചതായി റിപ്പോർട്. റഷ്യയിലെ സെവേറോ-കുറിൽസ്‌ക് മേഖലയിൽ സുനാമി തിരകൾ കരയിലേക്ക് ആഞ്ഞടിക്കുന്ന വീഡിയോകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റഷ്യയിലെ കാംചത്‌ക ഉപദ്വീപിൽ...

‘ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യം നേടി, ലോകരാജ്യങ്ങളുടെ പിന്തുണ ലഭിച്ചു, എന്നാൽ കോൺഗ്രസ്’?

ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ചർച്ചകൾ കൊഴുക്കുന്നു. ഇന്ത്യൻ ആയുധങ്ങൾ പാക്ക് ആയുധങ്ങളുടെ ശേഷിയെ തുറന്ന് കാട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചയിൽ പറഞ്ഞു. ഇന്ത്യൻ സേന പാക്ക് ഭീകര കേന്ദ്രങ്ങൾ തകർത്തു....

മലയാളി കന്യാസ്‌ത്രീകളുടെ അറസ്‌റ്റ്; ജാമ്യാപേക്ഷ തള്ളി, വിഷയം പാർലമെന്റിലേക്ക്

ദുർഗ്: മനുഷ്യക്കടത്ത്, മതപരിവർത്തനം ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി ഛത്തീസ്‌ഗഡിൽ അറസ്‌റ്റിലായ മലയാളി കന്യാസ്‌ത്രീകളുടെ ജാമ്യാപേക്ഷ തള്ളി കോടതി. കീഴ്‌ക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയാണ് തള്ളിയത്. അതേസമയം, വിഷയം അടുത്ത ദിവസം പാർലമെന്റിൽ ഉന്നയിക്കുമെന്ന് ജയിലിൽ...

വിദ്യാർഥിനിക്ക് കൺസെഷൻ നൽകിയില്ല; കണ്ടക്‌ടറെ മർദ്ദിച്ച് ഭർത്താവും സുഹൃത്തുക്കളും

കണ്ണൂർ: വിദ്യാർഥിനിക്ക് കൺസെഷൻ നൽകിയില്ലെന്ന് ആരോപിച്ച് പെരിങ്ങത്തൂരിൽ സ്വകാര്യ ബസ് കണ്ടക്‌ടർക്ക് മർദ്ദനം. ഇരിങ്ങണ്ണൂർ സ്വദേശി വിഷ്‌ണുവിനാണ് മർദ്ദനമേറ്റത്. വിദ്യാർഥിനിയുടെ ഭർത്താവും സുഹൃത്തുക്കളും ബസിൽ വെച്ച് വിഷ്‌ണുവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിഷ്‌ണു അടിയേറ്റ്...

‘നിമിഷപ്രിയ; വധശിക്ഷ റദ്ദാക്കിയെന്നതിൽ ഉറച്ചു നിൽക്കുന്നു, പോസ്‌റ്റ് പിൻവലിച്ചത് വാർത്താ ഏജൻസി’

കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന പോസ്‌റ്റ് സാമൂഹിക മാദ്ധ്യമങ്ങളിൽ നിന്ന് പിൻവലിച്ചെന്ന വാർത്ത തെറ്റെന്ന് കാന്തപുരത്തിന്റെ ഓഫീസ്. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയ നടപടിയിൽ ഉറച്ച് നിൽക്കുന്നതായി കാന്തപുരം അറിയിച്ചു. എക്‌സ് പോസ്‌റ്റ് പിൻവലിച്ചത്...

‘മകൾ സ്വമനസാലെ ജീവനൊടുക്കില്ല, അതുല്യയുടെ മൃതദേഹം റീപോസ്‌റ്റുമോർട്ടം നടത്തും’

കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യ(30) സ്വന്തം മനസാലെ ജീവനൊടുക്കില്ലെന്ന് പിതാവ് രാജശേഖരൻ പിള്ള. നാട്ടിലെത്തിക്കുന്ന മൃതദേഹം റീ പോസ്‌റ്റുമോർട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭർത്താവ് സതീഷ് ശങ്കറിന്റെ...

‘ഗോവിന്ദച്ചാമിക്ക് ആരുടെയും സഹായം ലഭിച്ചിട്ടില്ല; ജയിലിൽ സുരക്ഷാ വീഴ്‌ചയുണ്ടായി’

തിരുവനന്തപുരം: കൊടും കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട് സമർപ്പിച്ചു. ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ജയിലിലെ സ്‌ഥിരം പ്രശ്‌നക്കാരനാണ്...
- Advertisement -