Mon, Nov 9, 2026
28 C
Dubai

ചെങ്കോട്ട സ്‍ഫോടനം; അറസ്‌റ്റിലായ ഡോക്‌ടർമാരുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്‍ഫോടനവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ നാല് ഡോക്‌ടർമാരുടെ രജിസ്‌ട്രേഷൻ റദ്ദാക്കി ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി). ഇവർക്ക് ഇന്ത്യയിൽ ഒരിടത്തും ഇനി ചികിൽസ നടത്താനോ ഏതെങ്കിലും മെഡിക്കൽ പദവി വഹിക്കാനോ...

കലൂരിൽ 12-വയസുകാരന് ക്രൂര മർദ്ദനം, അമ്മയും ആൺസുഹൃത്തും പിടിയിൽ

കൊച്ചി: കലൂരിൽ എട്ടാം ക്ളാസ് വിദ്യാർഥിയെ അമ്മയും ആൺസുഹൃത്തും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണ് യുവതി. കലൂരിലെ ഫ്‌ളാറ്റിലാണ് മകനൊപ്പം ഇവർ താമസിച്ചിരുന്നത്. എട്ടാം ക്ളാസിൽ പഠിക്കുന്ന 12...

എറണാകുളം- ബെംഗളൂരു വന്ദേഭാരതിൽ പുനഃക്രമീകരണം; ജനുവരി മുതൽ കൂടുതൽ ടിക്കറ്റുകൾ

തിരുവനന്തപുരം: എറണാകുളം- ബെംഗളൂരു വന്ദേഭാരതിൽ ടിക്കറ്റ് ക്വോട്ട പുനഃക്രമീകരിക്കുമെന്ന് റെയിൽവേ. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഗുണകരമാവുന്ന രീതിയിലാകും ക്രമീകരണം. ജനുവരി മുതൽ കേരളത്തിൽ നിന്നുള്ളവർക്ക് കൂടുതൽ ടിക്കറ്റുകൾ ലഭ്യമാക്കുമെന്നും റെയിൽവേ അറിയിച്ചു. ഡിവിഷണൽ റെയിൽവേ...

പരിശോധനക്കിടെ സ്‌ഫോടക വസ്‌തുക്കൾ പൊട്ടിത്തെറിച്ചു; ജമ്മു കശ്‌മീരിൽ ഒമ്പത് മരണം

ശ്രീനഗർ: ജമ്മു കശ്‌മീരിലെ നൗഗാം പോലീസ് സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തിൽ ഒമ്പത് മരണം. 20 പേർക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. സ്‌ഫോടക വസ്‌തുക്കൾ പരിശോധിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്‌റ്റേഷനും പുറത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും...

‘ജനാധിപത്യത്തിന്റെ വിജയം, കള്ളൻമാരുടെ സർക്കാർ ഒരിക്കലും ബിഹാറിലേക്ക് മടങ്ങിവരില്ല’

ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനിലുള്ള ജനങ്ങളുടെ വിശ്വാസം ശക്‌തിപ്പെടുത്തുന്നതാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ ജനത അവരുടെ ശക്‌തി പൂർണമായും കാണിച്ചു. കഠിനാധ്വാനം ചെയ്‌താണ്‌ ജനങ്ങളെ സന്തോഷിപ്പിക്കുകയും അവരുടെ ഹൃദയം കൈവരുകയും...

‘എസ്‌ഐആർ നീട്ടിവയ്‌ക്കണം’; സർക്കാരിന് സുപ്രീം കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്ത്‌ എസ്‌ഐആർ നടപ്പാക്കുന്നത് നീട്ടിവയ്‌ക്കണമെന്ന ആവശ്യവുമായി സംസ്‌ഥാന സർക്കാരിന് സുപ്രീം കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി. എസ്‌ഐആറിൽ ഇടപെടാനില്ലെന്ന് വ്യക്‌തമാക്കിയ ജസ്‌റ്റിസ്‌ വി.ജി അരുൺ സംസ്‌ഥാന സർക്കാരിന്റെ ഹരജിയിലെ നടപടികൾ അവസാനിപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ്...

ശബരിമല സ്വർണക്കൊള്ള; എഫ്‌ഐആർ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയിൽ

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേസിന്റെ എഫ്ഐആറും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു. കേസിന്റെ രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡിയുടെ അപേക്ഷ റാന്നി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു....

ബിഹാറിൽ ‘മഹാ’ വിജയവുമായി എൻഡിഎ; തകർന്നടിഞ്ഞ് ഇന്ത്യാ സഖ്യം

പട്‌ന: എക്‌സിറ്റ് പോൾ പ്രവചനങ്ങളെയും കടത്തിവെട്ടി ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. നെഞ്ചും വിരിച്ചാണ് പത്താം തവണ നിതീഷ് കുമാർ മുഖ്യമന്ത്രിയാകാൻ പോകുന്നത്. 202 സീറ്റിലാണ് എൻഡിഎ വിജയിച്ചത്....
- Advertisement -