ആദ്യ ശമ്പളം നൽകാൻ ഓടിയെത്തി; കണ്ടത് അമ്മയുടെ ചലനമറ്റ ശരീരം, തീരാവേദനയിൽ നവനീത്
കോട്ടയം: ജോലിയിൽ നിന്നുള്ള ആദ്യ ശമ്പളം അമ്മയ്‌ക്ക് നൽകാൻ ഓടിയെത്തിയതായിരുന്നു നവനീത്. എന്നാൽ, നവനീത് കണ്ടത് അമ്മയുടെ ചേതനയറ്റ ശരീരം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ മകൻ...
ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസാക്കി യുഎസ് കോൺഗ്രസ്; ട്രംപ് ഇന്ന് ഒപ്പിടും
വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കൊണ്ടുവന്ന ബിഗ് ബ്യൂട്ടിഫുൾ ബിൽ കോൺഗ്രസ് പാസാക്കി. ബിൽ നേരത്തെ യുഎസ് സെനറ്റ് അംഗീകരിച്ചിരുന്നു. റിപ്പബ്ളിക്കൻ പാർട്ടിയിലെ ഭിന്നത മറികടന്ന് 214നെതിരെ 218 വോട്ട് നേടിയാണ്...
ഇന്ത്യ- യുഎസ് വ്യാപാരക്കരാർ; 48 മണിക്കൂറിനുള്ളിൽ ഒപ്പുവയ്‌ക്കുമെന്ന് റിപ്പോർട്
വാഷിങ്ടൻ: ഇന്ത്യയും യുഎസും 48 മണിക്കൂറിനുള്ളിൽ ഇടക്കാല വ്യാപാരക്കരാറിൽ ഒപ്പുവയ്‌ക്കുമെന്ന് റിപ്പോർട്. വ്യാപാരക്കരാർ ചർച്ചയ്‌ക്കായി വാഷിങ്‌ടണിലെത്തിയ രാജേഷ് അഗർവാൾ നേത്യത്വം നൽകുന്ന ഇന്ത്യൻ സംഘം മടങ്ങുന്നത് നീട്ടിവെച്ചിട്ടുണ്ട്.
ഇന്ത്യയ്‌ക്കുമേൽ യുഎസ് ചുമത്തിയ തീരുവ മരവിപ്പിച്ചതിന്റെ...
സംസ്‌ഥാനത്ത് വീണ്ടും നിപ? ലക്ഷണങ്ങളോടെ യുവതി ചികിൽസയിൽ
പെരിന്തൽമണ്ണ: സംസ്‌ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. നിപ ലക്ഷണങ്ങളോടെ പാലക്കാട് നാട്ടുകൽ സ്വദേശിയായ യുവതിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദ പരിശോധനയ്‌ക്കായി സാമ്പിൾ പൂണെ വൈറോളജി ലാബിലേക്ക് അയച്ചു.
പ്രാഥമിക പരിശോധനയിൽ...
അപകട സ്‌ഥലം സന്ദർശിച്ച് മുഖ്യമന്ത്രി; കനത്ത പ്രതിഷേധം തുടരുന്നു
കോട്ടയം: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണ അപകട സ്‌ഥലം സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മെഡിക്കൽ കോളേജിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. കോൺഗ്രസ് പ്രവർത്തകരുടെ കനത്ത പ്രതിഷേധത്തിനിടെയാണ് മുഖ്യമന്ത്രി...
അപകടം ദൗർഭാഗ്യകരം, രക്ഷാ പ്രവർത്തനത്തിന് അനാസ്‌ഥ ഉണ്ടായിട്ടില്ല; ആരോഗ്യമന്ത്രി
കോട്ടയം: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ സ്‌ത്രീ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവം ദൗർഭാഗ്യകരമെന്ന് മന്ത്രി പ്രതികരിച്ചു. വിവരമറിഞ്ഞ് സംഭവ സ്‌ഥലത്ത് എത്തിയപ്പോൾ അവിടെ...
വിറക് അടുപ്പിലാണോ പാചകം? എന്നാൽ ശ്രദ്ധിക്കണം; തലച്ചോറിന് പ്രശ്‌നമെന്ന് പഠനം
വിറക് അടുപ്പിലാണോ പാചകം? എന്നാൽ നിങ്ങളൊന്ന് ശ്രദ്ധിക്കണം. വിറക് അടുപ്പ് ഉപയോഗിച്ച് പാചകം ചെയ്യുന്ന സ്‌ത്രീകളിൽ പുരുഷൻമാരെ അപേക്ഷിച്ച് തലച്ചോറിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുമെന്നാണ് പുതിയ കണ്ടെത്തൽ. പാചക ഇന്ധനങ്ങളിൽ നിന്നുള്ള ഗാർഹിക...
തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ച സംഭവം; പേവിഷബാധ സ്‌ഥിരീകരിച്ചു
കണ്ണൂർ: തെരുവുനായയുടെ കടിയേറ്റ് ചികിൽസയിലിരിക്കെ മരിച്ച കുട്ടിയുടെ പരിശോധനാഫലം പുറത്തുവന്നു. തമിഴ്‌നാട് കള്ളക്കുറുശ്ശി സ്വദേശി മണിമാരന്റെ മകൻ ഹാരിത്തിന്റെ (5) പരിശോധനാ ഫലമാണ് ഇന്ന് രാവിലെ പുറത്തുവന്നത്.
രണ്ട് പരിശോധനയിലും പേവിഷബാധ സ്‌ഥിരീകരിച്ചു. കുട്ടിയുടെ...








































