Fri, Sep 18, 2026
34 C
Dubai

ജില്ലയിലെ കോവിഡ് മരണനിരക്ക്; വാക്‌സിൻ സ്വീകരിച്ചവരിൽ കുറവെന്ന് കണക്കുകൾ

കോഴിക്കോട്: ജില്ലയിൽ വാക്‌സിൻ എടുത്തവരിൽ കോവിഡ് മരണ നിരക്ക് കുറവെന്ന് കണക്കുകൾ. വാക്‌സിൻ സ്വീകരിച്ച ശേഷം കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചവരിൽ മരണ നിരക്ക് കുറവാണ്. രണ്ടും ഡോസും സ്വീകരിച്ചവരിൽ ആകെ മരണ നിരക്ക്...

മിഠായിത്തെരുവിലെ തീപിടുത്തം; അഗ്‌നിശമന സേന റിപ്പോർട് നൽകി

കോഴിക്കോട്: മിഠായിത്തെരുവിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് അഗ്‌നിശമന സേന റിപ്പോർട് നൽകി. ജില്ലാ കളക്‌ടർ, കോർപറേഷൻ അധികൃതർ എന്നിവർക്കാണ് റീജണൽ ഫയർഫോഴ്‌സ് ഓഫിസർ റിപ്പോർട് സമർപ്പിച്ചിരിക്കുന്നത്. തുടർച്ചയായി ഉണ്ടാകുന്ന തീപിടുത്തത്തിന്റെ പശ്‌ചാത്തലത്തിൽ മിഠായിത്തെരുവിലെ കടകളിൽ...

കൊടിയത്തൂരിലെ സദാചാര ഗുണ്ടാ ആക്രമണം; രണ്ടുപേർ അറസ്‌റ്റിൽ

കോഴിക്കോട്: കൊടിയത്തൂരിൽ സദാചാര ഗുണ്ടാ ആക്രമണം നടത്തി യുവാവിനെ മർദ്ദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. കൊടിയത്തൂർ സ്വദേശികളായ ഇൻഷാ ഉണ്ണിപ്പോക്കു, റുജീഷ് എന്നിവരെയാണ് മുക്കം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇവർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്....

കോഴിക്കോട് മെഡിക്കൽ കോളേജിൽ വ്യാജ ബോംബ് സന്ദേശം; ഒരാൾ പിടിയിൽ

കോഴിക്കോട്: മെഡിക്കൽ കോളേജിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ ആൾ പിടിയിൽ. ഇന്നലെ അർധ രാത്രിയോടെയാണ് പോലീസ് കൺട്രോൾ റൂമിലേക്ക് മെഡിക്കൽ കോളജിൽ ബോംബ് വെച്ചിട്ടുണ്ടെന്ന കാര്യം അറിയിച്ച് ഫോൺ സന്ദേശം വന്നത്....

ഭിന്നിപ്പുകളുടെ ഭാഷ ജനങ്ങളിൽ ആഴമേറിയ മുറിവുകൾ ഉണ്ടാക്കും; കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട്: രാജ്യത്തെ ജനങ്ങൾക്കിടയിൽ സൗഹൃദവും സ്‌നേഹവും ശക്‌തിപ്പെടുത്തുന്നതിന് ആവശ്യമായ ഇടപെടലുകളാണ് മത, രാഷ്‌ട്രീയ നേതാക്കളിൽ നിന്ന് ഉണ്ടാകേണ്ടതെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു. ഭിന്നിപ്പുകളുടെയും അകറ്റി നിർത്തലുകളുടെയും ഭാഷ ജനങ്ങളിൽ...

അമ്പലക്കണ്ടിയിൽ കണ്ടെത്തിയ വവ്വാലുകളിൽ നിപ സാന്നിധ്യം ഇല്ല

കോഴിക്കോട്: അമ്പലക്കണ്ടിയിൽ ഒരാഴ്‌ച മുൻപ് ചത്ത നിലയിൽ കണ്ടെത്തിയ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം ഇല്ലെന്ന് സ്‌ഥിരീകരിച്ചു. ഇത് സംബന്ധിച്ച റിപ്പോർട് ആനിമൽ ഹസ്ബൻഡറി വകുപ്പ് ജില്ലാ ഡെപ്യുട്ടി ഡയറക്‌ടർ ഡോ. കെകെ...

തുടർച്ചയായ തീപിടുത്തം; മിഠായി തെരുവിൽ ഫയർ ഓഡിറ്റ് നടത്തി

കോഴിക്കോട്: തുടർച്ചയായി ഉണ്ടാകുന്ന തീപിടുത്തത്തിന്റെ പശ്‌ചാത്തലത്തിൽ മിഠായി തെരുവിലെ കടകളിൽ ഫയർ ഓഡിറ്റ് നടത്തി അഗ്‌നിശമന സേന. ഫയർ ഓഡിറ്റ് നടത്തിയ ശേഷം അഗ്‌നിശമന സേന ജില്ലാ കളക്‌ടർക്ക് നിർദ്ദേശം നൽകും. നിലവിൽ...

മാവോയിസ്‌റ്റ് സാന്നിധ്യം; ചക്കിട്ടപ്പാറ കനത്ത ജാഗ്രതയില്‍

കോഴിക്കോട്: മാവോയിസ്‌റ്റ് സാന്നിധ്യം ശക്‌തമായ കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തില്‍ പരിശോധന കർശനമാക്കി പോലീസും തണ്ടർബോൾട്ടും. ഒരു മാസത്തിനിടെ രണ്ട് തവണയാണ് സായുധ മാവോയിസ്‌റ്റ് സംഘം ജനവാസമേഖലയിൽ എത്തിയത്. പ്‌ളാന്റേഷൻ കോർപറേഷന്റെ മുതുകാട്ടെ പേരാമ്പ്ര എസ്‌റ്റേറ്റിൽ...
- Advertisement -