മുട്ടക്കോഴി വളർത്തൽ പദ്ധതി; പണം തിരിമറി നടത്തിയ കോഴിക്കോട് കോർപറേഷന് എതിരെ നിയമനടപടി

By Trainee Reporter, Malabar News
Ajwa Travels

കോഴിക്കോട്: മട്ടുപ്പാവിൽ മുട്ടക്കോഴി വളർത്തൽ പദ്ധതിക്കായി പിരിച്ച പണം ടെൻഡറെടുത്ത കമ്പനിക്ക് നൽകാതെ കോഴിക്കോട് നഗരസഭയിലെ ഉദ്യോഗസ്‌ഥർ തിരിമറി നടത്തിയതായി ആരോപണം. ഇത് സംബന്ധിച്ച് വിതരണക്കാർ നഗരസഭയ്‌ക്ക് എതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ്. കോർപറേഷൻ പ്ളാനിങ് വിഭാഗം മുട്ടക്കോഴി വളർത്തൽ പദ്ധതിയുടെ ഗുണഭോക്‌ത്യ വിഹിതമാണ് തിരിമറി നടത്തിയതെന്നാണ് കോട്ടക്കുന്ന് അഗ്രോ ആൻഡ് പൗൾട്രി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ആരോപിച്ചത്.

കമ്പനിക്ക് 6.32 ലക്ഷം രൂപയാണ് ലഭിക്കാനുള്ളത്. മാങ്കാവ്, എലത്തൂർ, ചെറുവണ്ണൂർ-നല്ലളം, ബേപ്പൂർ എന്നീ മൃഗാശുപത്രികൾ വഴി നൽകിയ 90 ഹൈടെക് കൂടുകൾക്ക് മൊത്തം 8.01 ലക്ഷം രൂപയിൽ 1.69 മാത്രമാണ് ലഭിച്ചതെന്നാണ് കമ്പനി ചെയർമാൻ പിപി ബഷീർ പറയുന്നത്. ഉപഭോക്‌താവിന് രശീത് പോലും നൽകാതെ ഉദ്യോഗസ്‌ഥർ പണം വാങ്ങി കോർപറേഷന് അടക്കാതെ തിരിമറി നടത്തിയതെന്നാണ് ആരോപണം. സംഭവത്തിൽ നിയമസഭാ പെറ്റീഷൻ കമ്മിറ്റി, വ്യവസായ വകുപ്പ് മന്ത്രിയുടെ മീറ്റ് ദ മിനിസ്‌റ്റർ എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടുണ്ട്.

വിഷയത്തിൽ വെറ്ററിനറി ഉദ്യോഗസ്‌ഥർക്കെതിരെ നടപടി എടുക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. പണം ലഭിച്ചില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഹൈക്കോടതി, വിജിലൻസ് കോടതി എന്നിവിടങ്ങളിൽ കേസ് കൊടുക്കുമെന്നും കമ്പനി അധികൃതർ പറഞ്ഞു. അതേസമയം, വിഷയത്തിൽ കോർപറേഷൻ മേയർ, സെക്രട്ടറി, മൃഗ സംരക്ഷണ ഓഫിസർ, മൃഗ സംരക്ഷണ ഡയറക്‌ടർ തുടങ്ങിയവർക്ക് ആറ് മാസം മുൻപ് പരാതി നൽകിയിട്ടും പരിഹാരം കണ്ടില്ലെന്നും കമ്പനി അധികൃതർ പറഞ്ഞു.

Read Also: 20 കോടിയുടെ നികുതി വെട്ടിപ്പ്; സോനു സൂദിനെതിരെ ആദായനികുതി വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE