ജനവാസ മേഖലയിലിറങ്ങി ഭീതി വിതച്ച കരടിയെ കാട്ടിലേക്ക് കയറ്റി
മാനന്തവാടി: ജനവാസ മേഖലയിലിറങ്ങി ഭീതി വിതച്ച കരടിയെ കാട്ടിലേക്ക് കയറ്റി. ഇന്നലെ രാത്രി പത്തരയോടെയാണ് കരടിയെ പട്രോളിങ് ടീം പിന്തുടർന്ന് നെയ്‌ക്കുപ്പ വനത്തിലേക്ക് കയറ്റിവിട്ടത്. 90 മണിക്കൂറാണ് ജനവാസ മേഖലയിൽ കരടി സഞ്ചരിച്ചത്....
സ്‌കൂളിൽ ഉച്ചഭക്ഷണത്തിന് എത്തിച്ച അരി കടത്തി; നാല് അധ്യാപകർക്ക് സസ്‌പെൻഷൻ
മലപ്പുറം: മൊറയൂർ വിഎച്ച്എം ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് രാത്രിയുടെ മറവിൽ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിനായി എത്തിച്ച അരി കടത്തിയ സംഭവത്തിൽ നാല് അധ്യാപകർക്ക് സസ്‌പെൻഷൻ. പ്രധാനാധ്യാപകൻ ശ്രീകാന്ത്, കായിക അധ്യാപകൻ രവീന്ദ്രൻ, ഉച്ചഭക്ഷണത്തിന്റെ...
പെൻഷൻ മുടങ്ങി; സാമ്പത്തിക ബുദ്ധിമുട്ടിലായ വയോധികൻ തൂങ്ങി മരിച്ചു
കോഴിക്കോട്: പെൻഷൻ മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ ഭിന്നശേഷിക്കാരനായ വയോധികൻ തൂങ്ങി മരിച്ചു. ചക്കിട്ടപ്പാറ മുതുകാട് വളയത്ത് ജോസഫ് (വി പാപ്പച്ചൻ-77) ആണ് ഇന്ന് ഉച്ചയോടെ വീടിനുള്ളിൽ തൂങ്ങിമരിച്ചത്. അയൽവാസികളാണ് മരിച്ച നിലയിൽ കണ്ടത്....
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ
കൽപ്പറ്റ: കേണിച്ചിറയിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ദമ്പതികൾ ഉൾപ്പടെ മൂന്നുപേർ അറസ്‌റ്റിൽ. പൂതാടി കോട്ടവയൽ സ്വദേശിയായ, മാനന്തവാടി ഒഴക്കോടി വിമലനഗറിൽ താമസിക്കുന്ന കിഴക്കേമഞ്ചംങ്കോട് സുരേഷ് (59), പൂതാടി ചെറുകുന്ന് പ്രചിത്തൻ...
കാട്ടുപോത്ത് ആക്രമണം; കക്കയത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു
കോഴിക്കോട്: ജില്ലയിലെ കക്കയത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. കഴിഞ്ഞ ദിവസം വിനോദ സഞ്ചാരികൾക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് നടപടി. ഹൈഡൽ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണ് സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്....
മലപ്പുറത്ത് യുവതി ജീവനൊടുക്കിയ സംഭവം; ഭർതൃപിതാവ് അറസ്‌റ്റിൽ
മലപ്പുറം: മഞ്ചേരി പന്തല്ലൂരിൽ യുവതിയെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്‌റ്റിൽ. പന്തല്ലൂർ കിഴക്കുപറമ്പ് സ്വദേശി മദാരി അബൂബക്കർ ആണ് അറസ്‌റ്റിലായത്. ആത്‍മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്‌റ്റ്. മങ്കട വെള്ളില...
കർമ മണ്ഡലത്തിൽ 60 വർഷം; സയ്യിദ് അലി ബാഫഖി തങ്ങൾക്ക് ആദരം
കൊയിലാണ്ടി: ബാഫഖി കുടുംബത്തിലെ കാരണവരും മർകസ് പ്രസിഡണ്ടും സമസ്‌ത ഉപാധ്യക്ഷനുമായ സയ്യിദലി ബാഫഖി തങ്ങളെ (Sayyid Ali Bafaqi Thangal) സുന്നി സംഘടനകളുടെ സംയുക്‌താഭിമുഖ്യത്തിൽ ജൻമനാടായ കൊയിലാണ്ടിയിൽ ആദരിച്ചു.
സ്‌പോർട്‌സ് കൗൺസിൽ സ്‌റ്റേഡിയത്തിൽ നടന്ന...
‘ബാറിൽ നിന്ന് ഇറങ്ങുന്നവരെ പിടിക്കരുത്’; വിചിത്ര ഉത്തരവ് പിൻവലിച്ചു മലപ്പുറം എസ്‌പി
മലപ്പുറം: ബാറുകളിൽ നിന്ന് ഇറങ്ങുന്നവരുടെ വാഹന പരിശോധന പാടില്ലെന്ന വിചിത്ര ഉത്തരവ് പിൻവലിച്ചു മലപ്പുറം എസ്‌പി ശശിധരൻ. ഉത്തരവ് വിവാദമായതിന് പിന്നാലെയാണ് നടപടി. ബാറിൽ നിന്ന് മദ്യപിച്ചു പുറത്തിറങ്ങുന്നവരെ പോലീസ് ബുദ്ധിമുട്ടിക്കുന്നുവെന്ന് ബാർ...









































